ബാലുശ്ശേരി:(truevisionnews.com) വർഗീയതക്കെതിരെ സോഷ്യലിസ്റ്റ് മുന്നേറ്റം അനിവാര്യമാണന്ന് ആർ.ജെ.ഡി. നിയമസഭാ കക്ഷി നേതാവ് കെ.പി മോഹനൻ എം.എൽ.എ പ്രസ്താവിച്ചു. രാഷ്ടീയ മഹിളാ ജനതാദൾ ജില്ലാതല ശില്പശാല ബാലുശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ടീയ മഹിളാ ജനതാദൾ ജില്ലാ പ്രസിഡണ്ട് പി. സി നിഷാകുമാരി അധ്യക്ഷയായി.ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് എം. കെ ഭാസ്‌കരൻ മുഖ്യ പ്രഭാഷണം നടത്തി.
ആർ എം ജെ ഡി സംസ്ഥാന പ്രസിഡന്റ് ഒ. പി ഷീജ പ്രഭാഷണം നടത്തി.പ്രദീപൻ മാലോത്ത് സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു സുജാ ബാലുശ്ശേരി, വിമല കളത്തിൽ, പി. മോനിഷ, പി.പി നിഷ , ദിനേശൻ പനങ്ങാട്, സി. പി രാജൻ, എം. കെ സതി,എം. പി അജിത,ജീജ ദാസ്, വനജ രാജേന്ദ്രൻ,ബേബി ബാലമ്പ്രത്ത്, ജമീല അനീസ് ,ഷൈമ കോറോത്ത് ,എം. കെ ലക്ഷ്മി, കെ. കെ നിഷിത, സിന്ധു കുറ്റ്യാടി എന്നിവർ സംസാരിച്ചു.
Rashtiya Mahila Janata Dal District Level Workshop Balussery
