തൃശൂര്‍: ( www.truevisionnews.com ) കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. മേരി(67) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം.
മേരിയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോ വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തേയ്ക്ക് കടന്ന കാട്ടാന മേരിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മേരിയും മകളും വീട്ടില്‍നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് സ്ഥിരമായി വന്യജീവികള്‍ എത്താറുണ്ട്.
woman dies wildelephant attack thrissur
