(truevisionnews.com) നവീകരിച്ച വൈത്തിരി - തരുവണ റോഡിന്റെ റീല്‍സ് പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. റീൽസ് തുടരും, വികസനവും തുടരും എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി സാമൂഹ്യ മാധ്യമങ്ങളിൽ റീൽസ് പങ്കുവച്ചത്. ‘ഇത് വയനാട് ജില്ലയിലെ വൈത്തിരി- തരുവണ റോഡ്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബാണാസുര സാഗര്‍ ഡാം വഴി പോകുന്ന ഈ റോഡ് എല്‍ ഡി എഫ് സര്‍ക്കാര്‍ 63.90 കോടി രൂപ ചിലവഴിച്ചാണ് നവീകരിച്ചത്’ എന്നും അദ്ദേഹം അടിക്കുറിപ്പായി നൽകി.
പ്രതിപക്ഷത്തിൻ്റെയും മാധ്യമങ്ങളുടെയും പരിഹാസത്തിന് മറുപടിയായാണ് മന്ത്രി റീൽസ് തുടരും, വികസനവും തുടരും എന്ന് അടിക്കുറിപ്പ് നൽകിയത്. സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കഴിഞ്ഞ ദിവസവും ഇക്കാര്യം മന്ത്രി വ്യക്തമാക്കിയിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ വീതിയില്‍ എന്‍ എച്ച് 66 ലോകത്തെവിടെയുമുള്ള മലയാളികളുടെ സ്വപ്ന പദ്ധതിയാണെന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്‍ എച്ച് 66 കേരളത്തില്‍ ഇന്നും സ്വപ്നം മാത്രമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
.gif)
https://www.facebook.com/share/r/16Fq5Qo2ek/
renovated Wayanad Vythiri-Taruvana road
