കണ്ണൂർ: ( www.truevisionnews.com ) തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പട്ടാമ്പി തിരുമറ്റക്കോട് ചാത്തന്നൂര്‍ ഇട്ടോണം നരംകുന്നത്ത് മുഹമ്മദ് അന്‍സാദ് (27) ആണ് അറസ്റ്റിലായത്.

മുഴപ്പിലങ്ങാട് ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബീഹാർ കതിഹാർ ദുർഗാപൂർ ആസിഫ് (19), ബീഹാർ പ്രാൺപൂർ കുച്ചിയാഹി സാഹബൂൽ ഹാലിം (25) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ബിഹാറില്‍നിന്നുള്ള ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തു വിട്ടു. അഞ്ചുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. കൂത്തുപറമ്പ് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഏപ്രില്‍ 29-ന് രാത്രിയാണ് സംഭവം.
Gangrape near Thalassery railwaystation One more person arrested
