തിരുവനന്തപുരം: (truevisionnews.com) വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്. 31 കാരിയുടെ ഒൻപത് വിരലുകൾ മുറിച്ചുമാറ്റി. സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്‍റെ വിരലുകളാണ് മുറിച്ചത്. യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരിയാണ് നീതു. ആന്തരിക അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതിന് പിന്നാലെയാണ് വിരലുകൾ മുറിച്ചത്. ഫെബ്രുവരി 22 ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയായ കോസ്മറ്റിക്ക് ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടത്തിയത്.

നീതുവിന്‍റെ അവസ്ഥയ്ക്ക് കാരണം കോസ്മറ്റിക്ക് ക്ലിനിക്കാണെന്ന് കുടുംബം ആരോപിച്ചു. ''ഇപ്പോഴും ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങിയിട്ടില്ല. 22 ദിവസം വെന്‍റിലേറ്ററിൽ കിടന്നു. നിലവിൽ ഐസിയുവിലാണ്. അനാസ്ഥയെ കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് . കേസിന് പോകരുതെന്നും ആവശ്യപ്പെട്ടെന്നും'' കുടുംബം പറയുന്നു. നിലവിൽ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. തുമ്പ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Serious error weight loss surgery
