'താരാട്ട് കേട്ട് വളർന്നവൻ അല്ല' , കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം; കണ്ണൂരിൽ പോസ്റ്റര്‍ പ്രചരണം

'താരാട്ട് കേട്ട് വളർന്നവൻ അല്ല' , കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം; കണ്ണൂരിൽ പോസ്റ്റര്‍ പ്രചരണം
May 6, 2025 09:59 AM | By Athira V

കണ്ണൂര്‍: ( www.truevisionnews.com) കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ എസ് തുടരണം എന്ന വാചകത്തതോടെയാണ് കണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'പ്രതിസന്ധികളെ ഊർജമാക്കിയ നേതാവ്' 'താരാട്ട് കേട്ട് വളർന്നവൻ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡുകൾ.

കെ സുധാകരനെ അനുകൂലിച്ച് പാല ഈരാറ്റുപേട്ട പൂഞ്ഞാർ പ്രദേശങ്ങളിലും ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നിട്ടുൺണ്ട്. കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായി തുടരണം എന്ന് സേവ് കോൺഗ്രസ് രക്ഷാസമിതിയുടെ പേരിലുള്ള ബോർഡുകളില്‍ പറയുന്നു.

പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ നട്ടെല്ലുള്ള നായകനാണ് കെ സുധാകരൻ എന്നും ബോർഡിലുണ്ട്. ആന്‍റോ ആന്‍റണിയുടെ രാഷ്ട്രീയ തട്ടകത്തിലാണ് ബോർഡുകൾ അധികവും വന്നിരിക്കുന്നത്.

poster campaign ksudhakaran kannur

Next TV

Related Stories
പൊലീസ് നീക്കം പാളി; അപകീർത്തി കേസിൽ അറസ്റ്റിലായ  ഷാജൻ സ്കറിയക്ക് ജാമ്യം

May 6, 2025 10:37 AM

പൊലീസ് നീക്കം പാളി; അപകീർത്തി കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയക്ക് ജാമ്യം

അപകീർത്തി കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയക്ക്...

Read More >>
പിടികൂടിയേ അടങ്ങൂ ..... കണ്ണൂർ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ

May 6, 2025 10:34 AM

പിടികൂടിയേ അടങ്ങൂ ..... കണ്ണൂർ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ

പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ....

Read More >>
തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൂട്ടബലാത്സംഗം; ഒരാൾകൂടി പിടിയിൽ

May 6, 2025 09:54 AM

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൂട്ടബലാത്സംഗം; ഒരാൾകൂടി പിടിയിൽ

തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഒരാള്‍കൂടി...

Read More >>
 സാധാരണയേക്കാൾ ഇരട്ടിയോളം വിളവ്, രോഗകീടബാധകൾ വളരെ കുറവ്; ടിഷ്യൂ കൾച്ചർ ഇഞ്ചി, മഞ്ഞൾ തൈകൾ വികസിപ്പിച്ചു

May 5, 2025 09:26 AM

സാധാരണയേക്കാൾ ഇരട്ടിയോളം വിളവ്, രോഗകീടബാധകൾ വളരെ കുറവ്; ടിഷ്യൂ കൾച്ചർ ഇഞ്ചി, മഞ്ഞൾ തൈകൾ വികസിപ്പിച്ചു

കണ്ണൂർ ജില്ല കൃഷിത്തോട്ടത്തിൽ പ്രവർത്തിക്കുന്ന ടിഷ്യൂ കൾച്ചർ ലാബിൽ ടിഷ്യൂ കൾച്ചർ ഇഞ്ചി, മഞ്ഞൾ തൈകൾ...

Read More >>
Top Stories