കണ്ണൂര്‍: (truevisionnews.com) പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. അതേസമയം കോഴിക്കോട് വീണ്ടും മാരക ലഹരി മരുന്നായ എം ഡി എം എ യുമായി കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാലുപേർ പിടിയിലായി . 27 ഗ്രാം എംഡിഎംഎയുമായുമായാണ് യുവതികള്‍ ഉള്‍പ്പെടെ പിടിയിലായിരിക്കുന്നത്.
ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, എന്നിവരാണ് അറസ്റ്റിലായത്. നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയം തോന്നിയ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് നാലംഗസംഘം പിടിയിലാവുന്നത്.
Film activist arrested ganja Payyannur.
