തളിപ്പറമ്പ: (truevisionnews.com) സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കീഴറയിലെ അജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സോളാർപാനൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

തുടർന്ന് പരി യാരം മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രമാദമായ ഷുക്കൂർ വധക്കേസിലെ പ്രതിയായ രാധാ കൃഷ്‌ണൻ്റെ മകനാണ്. കേസിൻ്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിൽ നടക്കുന്നതിനാൽ രാധാകൃഷ്ണൻ അവിടെയാണ് ഉണ്ടായിരുന്നത്. മകൻ്റെ മരണവിവരം അറിഞ്ഞ് രാധാ കൃഷ്‌ണൻ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
Biker dies after solar panel falls head Kannur;
