‘ജയ് ശ്രീ റാം’ വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുസ്‍ലിം യുവാക്കളെ മർദ്ദിച്ചു; പ്രതി അറസ്റ്റിൽ

‘ജയ് ശ്രീ റാം’ വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുസ്‍ലിം യുവാക്കളെ മർദ്ദിച്ചു; പ്രതി അറസ്റ്റിൽ
May 6, 2025 02:23 PM | By Susmitha Surendran

കൊൽക്കത്ത: (truevisionnews.com) ‘ജയ് ശ്രീ റാം’ വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‍ലിം യുവാക്കളെ മർദ്ദിച്ചയാളെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ​​ചെയ്തു. ഹൗറയിലെ മൈനാക്പാറ നിവാസിയായ അമിത് ദത്ത എന്നയാളാണ് പിടിയിലായത്. ഹൗറ നഗരത്തിലാണ് സംഭവം. തെരുവ് കച്ചവടക്കാരനെയും ഓട്ടോ റിക്ഷാ ഡ്രൈവറെയുമാണ് ഇയാൾ 'ജയ് ശ്രീ റാം' വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആക്രമിച്ചത്.

വടിയുമായി ഇയാൾ ഉപദ്രവിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹനുമാൻ ചാലിസ ചൊല്ലാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എനിക്കറിയില്ല എന്ന് തെരുവ് കച്ചവടക്കാരൻ മറുപടി പറഞ്ഞപ്പോൾ അമിത് ദത്ത ഇയാളെ അടിക്കുകയും ഇസ്‍ലാമിനെയും മുസ്‍ലിംകളെയും അധിക്ഷേപിച്ച് തെറിവിളിക്കുകയും ചെയ്തു.

ഇവിടെ താമസിക്കരുതെന്നും പാകിസ്താനിലേക്ക് നാടുവിടണമെന്നും ഇയാൾ ആക്രോശിക്കുന്നുണ്ട്. ഓട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്ത് പോയി 'ജയ് ശ്രീ റാം' വിളിക്കാൻ ഭീഷണിപ്പെടുത്തുന്ന ഇയാൾ തെറിവിളിക്കുകയും ആക്രമിക്കുകയും വടിചുഴറ്റി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിരവധി പേരാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നത്. പിന്നാലെ പ്രതി​യെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Man arrested beatingup Muslim youths for asking them chant Jai Shri Ram

Next TV

Related Stories
തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 27, 2025 08:36 AM

തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

കുളച്ചൽ തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി...

Read More >>
ഇനി പിഴവുണ്ടാകരുത്; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കും; നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Jul 26, 2025 07:17 PM

ഇനി പിഴവുണ്ടാകരുത്; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കും; നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ...

Read More >>
 വിചിത്ര സംഭവം ....! കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടി ആശുപത്രിയിൽ

Jul 26, 2025 03:35 PM

വിചിത്ര സംഭവം ....! കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടി ആശുപത്രിയിൽ

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് വിചിത്ര...

Read More >>
സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Jul 26, 2025 08:35 AM

സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച്...

Read More >>
അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Jul 25, 2025 09:19 PM

അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

ഫ്ലാറ്റിന്‍റെ പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക്...

Read More >>
Top Stories

//Truevisionall