വടകര (കോഴിക്കോട്): ( www.truevisionnews.com ) വടകര കുട്ടോത്ത് അയൽവാസി മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത് മുൻവൈരാഗ്യത്തെ തുടർന്നാണെന്ന് പോലീസ്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മലച്ചാൽ പറമ്പത്ത് ശശിയുടെ ശസ്ത്രക്രിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പൂർത്തിയായി. കത്തി കൊണ്ടുള്ള ആക്രമണത്തിൽ വയറിലും നെഞ്ചിലുമാണ് മൂന്നുപേർക്കും കുത്തേറ്റത്.

ശശിയെ കൂടാതെ രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും ചികിത്സയിലാണ്. ശശിയുടെ സഹോദരനാണ് കുത്തേറ്റ രമേശൻ. ഇവരുടെ അയൽവാസി ഷാനോജാണ് ഇന്നലെ രാത്രി ഏഴരയോടെ അക്രമം നടത്തിയത്.
പ്രതി ഷനോജിന്റെ അറസ്റ്റ് വടകര പോലീസ് രേഖപ്പെടുത്തി. സിഐ കെ മുരളീധരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കോഴിക്കോട് വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, പ്രതി പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു.
മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യം കൊണ്ടാണ് കുത്തിയതെന്നാണ് വിവരം.
കസ്റ്റഡിയിലെടുത്ത ആള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. പരിക്കേറ്റ ശശിയുടെ നില ഗുരുതരമാണ്. വൈകുന്നേരം 7.30 ഓടെയാണ് സംഭവം. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
three people were stabbed kozhikode vadakara reason for violence previous enmity
