(truevisionnews.com) ആന്ധ്രാപ്രദേശില്‍ മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കടപ്പ ജില്ലയിലെ കമ്പലദിനെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂര കൊലപാതകം ഉണ്ടായത്. കുഞ്ഞിൻ്റെ മാതാപിതാക്കള്‍ ബന്ധുവിൻ്റെ വിവാഹത്തിനായി പോയപ്പോഴായിരുന്നു കൊലപാതകം.
കുട്ടിയെ വാഴപ്പഴം കാണിച്ച് വിളിച്ചുകൊണ്ടുപോയാണ് പ്രതി കൊലപാതകം നടത്തിയത്. വിജനമായ സ്ഥലത്തുകൊണ്ടുപോയാണ് പ്രതി കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിൻ്റെ മൃതദേഹം ഗ്രാമവാസികൾ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
.gif)
തുടർന്ന് നാട്ടുകാർ പ്രതിയെ പിടികൂടി മൈലാവരം പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
three year old girl raped murdered AndhraPradesh.
