മരണവീട്ടിൽ അപകടം; തൃശ്ശൂരിൽ ശക്തമായ മഴയിൽ തെങ്ങ് കടപുഴകി വീടിന് മുകളിൽ പതിച്ചു, മൂന്ന് കുട്ടികൾക്ക് പരിക്ക്

മരണവീട്ടിൽ അപകടം; തൃശ്ശൂരിൽ ശക്തമായ മഴയിൽ തെങ്ങ് കടപുഴകി വീടിന് മുകളിൽ പതിച്ചു, മൂന്ന് കുട്ടികൾക്ക് പരിക്ക്
May 25, 2025 10:00 AM | By Athira V

തൃശൂര്‍: ( www.truevisionnews.com ) ശക്തമായ കാറ്റിലും മഴയിലും തൃശ്ശൂർ അഞ്ഞൂരില്‍ തെങ്ങ് കടപുഴകി ഓല മേഞ്ഞ വീടിനു മുകളില്‍ വീണു. സംഭവത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തൊഴിയൂര്‍ ചേമ്പത്ത് പറമ്പില്‍ (വല) വീട്ടില്‍ വേലായുധന്റെ മകന്‍ മണികണ്ഠനും കുടുംബവും താമസിക്കുന്ന ഓല മേഞ്ഞ വീടിന് മുകളിലേക്കാണ് വൈകീട്ട് 4.30ഓടെ തെങ്ങ് വീണത്.

അപകടത്തില്‍ മണികണ്ഠന്റെ മകള്‍ അനഘ (8), സഹോദരിയുടെ മക്കളായ അമല്‍ (16), വിശ്വന്യ (7) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ കുന്നംകുളം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ചയാണ് മണികണ്ഠന്‍ മരണപ്പെട്ടത്. വീട്ടില്‍ മണികണ്ഠന്റെ ഭാര്യ അഞ്ജുവും ബന്ധുക്കളും അടക്കം നിരവധി പേര്‍ ഉണ്ടായിരുന്നുവെങ്കിലും ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഓലയും ടാര്‍പാളിന്‍ ഷീറ്റും മേഞ്ഞ വീട്ടില്‍ കുടുംബം സുരക്ഷിതത്വമില്ലാതെയാണ് കഴിഞ്ഞു പോന്നിരുന്നത്. സംസ്ഥാനത്ത് പലയിടത്തും ഇന്നും അതിതീവ്ര മഴ തുടരുകയാണ്. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിനാൽ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം.

three children injured coconut tree unrooted fall small house thrissur

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall