കൊച്ചി : ( www.truevisionnews.com) വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് പിവി അൻവർ. 2026 ലെ തെരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്നതിന്റെ ഒരു ഡെമോ ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പ്. പിണറായിസത്തെ അവസാനിപ്പിക്കാനാണ് ഞാൻ എല്ലാം ത്യജിച്ചത്. പിണറായിസത്തിനും കുടുംബാധിപത്യത്തിനുമെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒപ്പമുണ്ടാകും.
പിണറായി ഭരണത്തിന്റെ യാഥാർത്ഥ്യം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്. യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി. ആരാകണം യുഡിഎഫ് സ്ഥാനാർഥിയെന്ന് താൻ പറയില്ലെന്ന് പി.വി.അൻവർ പ്രതികരിച്ചു. സ്ഥാനാർത്ഥി ആരെന്ന് യുഡിഎഫ് പ്രഖ്യാപിക്കും. അതിന് അവകാശം അവർക്കാണെന്നും സങ്കീർണ്ണമായ ഒരു വിഷയം കൂടുതൽ സങ്കീർണ്ണമാക്കുന്നില്ലെന്നും അൻവർ വ്യക്തമാക്കി.
.gif)
nilambur byelection pvanvar response udf candidate declaration
