തളിപ്പറമ്പ്: (truevisionnews.com) ബിജെപി പ്രാദേശിക നേതാവിനെ കണ്ണൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ പുളിബസാര്‍ സ്വദേശിയും ബിജെപി ചേളന്നൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ നവനീതത്തില്‍ ജി. സജി ഗോപാലിനെ (50) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 8.30 ന് ഹോട്ടലിലെ റൂമില്‍ മരിച്ചനിലയില്‍ കണ്ടത്.
23 ന് രാത്രി 8.30 നാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്.എക്‌സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരാണ്.ബി.ജെ.പി ചെളന്നൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്. ഭാര്യ: ബബിത(എച്ച്.ഡി.എഫ്.സി).മകന്‍: നവനീത് ഗോപാല്‍.സഹോദരന്‍: വിനോട് കുമാര്‍. സംസക്കാരം ഇന്ന് ഞായറാഴ്ച്ച ഉച്ചക്ക് 12 ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.
Middle aged man from Kozhikode found dead hotel Kannur
