കൊയിലാണ്ടി ( കോഴിക്കോട് ): ( www.truevisionnews.com ) ദേശീയപാതയിൽ തിക്കോടി പാലൂരിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ഏഴുപേർക്ക് പരിക്ക് . പാലൂർ ജൂമാ മസ്ജിദിന് സമീപം ശനിയാഴ്‌ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം. കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കിംഗ് ലെയർ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
കണ്ണൂരിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് സർവീസ് റോഡിൽ ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി താൽക്കാലിമായി നിർമ്മിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. യാത്രക്കാരായ ഏഴുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
.gif)
Private bus loses control crashes divider Thikkodi Kozhikode
