ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും; നിലമ്പൂരിൽ സർക്കാരിന്റെ കെട്ടിപ്പൊക്കിയ അവകാശവാദങ്ങൾ മഴയത്ത് തകർന്നുവീഴും - ഷാഫി പറമ്പിൽ

ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും; നിലമ്പൂരിൽ സർക്കാരിന്റെ കെട്ടിപ്പൊക്കിയ അവകാശവാദങ്ങൾ മഴയത്ത് തകർന്നുവീഴും -  ഷാഫി പറമ്പിൽ
May 25, 2025 10:43 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com) നിലമ്പൂരിൽ ഉചിതമായ സ്ഥാനാർഥിയെ യുഡിഎഫ് പ്രഖ്യാപിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും. ജനങ്ങൾ സർക്കാരിന് മറുപടി നൽകും. ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഗുണം യുഡിഎഫിനും ജനങ്ങൾക്കുമുണ്ടാകും.

നിലമ്പൂരിൽ സർക്കാരിന്റെ കെട്ടിപ്പൊക്കിയ അവകാശവാദങ്ങൾ മഴയത്ത് തകർന്നുവീഴും. അൻവറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും കെപിസിസി വർക്കിങ് പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം നിലമ്പൂർ നിയോജക മണ്ഡലത്തിൽ ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ 23 ന് നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജമാക്കുന്നത്.

59 പുതിയ പോളിങ് ബൂത്തുകൾ ഇതിൽ ഉൾപ്പെടും. ഓരോ ബൂത്തിലേയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതിപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് അറിയിച്ചിരുന്നു. മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. 2016-ലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുന്ന മണ്ഡലമായിരുന്നു നിലമ്പൂർ.

കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദായിരുന്നു ദീർഘകാലം നിലമ്പൂരിന്റെ എംഎൽഎ. നിലമ്പൂരിൽ ആര്യാടൻ മാറിയതോടെയാണ് അൻവൻ അട്ടിമറി വിജയം നേടിയത്. ഇത് സിപിഐഎമ്മിന് വൻ നേട്ടമായിരുന്നു. സിപിഐഎം നിലമ്പൂരിൽ ആരെയാണ് കളത്തിലിറക്കുകയെന്നത് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. അസംബ്ലി തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ഒരു ഉപതിരഞ്ഞെടുപ്പ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായുണ്ടായ ബാധ്യതയാണ്.

Shafi Parambil say announce suitable candidate Nilambur.

Next TV

Related Stories
കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

Jul 20, 2025 10:57 AM

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ്...

Read More >>
'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ്  വിളിച്ചതിനെപ്പറ്റി അയൽവാസി

Jul 20, 2025 10:46 AM

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി അയൽവാസി

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി...

Read More >>
 ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ; യുവാവ് ആത്മഹത്യ ചെയ്തു

Jul 20, 2025 10:40 AM

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ; യുവാവ് ആത്മഹത്യ ചെയ്തു

ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ ഷെയർ ട്രേഡിങ്...

Read More >>
കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

Jul 20, 2025 10:08 AM

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ...

Read More >>
Top Stories

//Truevisionall