കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ബേപ്പൂർ ഹാർബറിന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം സ്വദേശി സോളമന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ലോഡ്ജിന്റെ ഉടമ മുറിയിലേക്ക് എത്തിയപ്പോഴാണ് മുറിക്ക് പുറത്ത് രക്തം കണ്ടത് . പിന്നാലെ മുറി തുറന്ന് നോക്കിയപ്പോൾ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.പൊലീസ് എ സി പി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്
body found throat slit Beypore Kozhikode
