കളക്ട്രേറ്റിന് സമീപം കെട്ടിടത്തിൽ നഴ്സിന്റെ മൃതദേഹം; കല്ലുകൊണ്ട് തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് പിടിയിൽ

കളക്ട്രേറ്റിന് സമീപം കെട്ടിടത്തിൽ നഴ്സിന്റെ മൃതദേഹം; കല്ലുകൊണ്ട് തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് പിടിയിൽ
May 3, 2025 06:18 AM | By Jain Rosviya

ചെന്നൈ: (truevisionnews.com) തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. മധുരൈയിൽ നിന്നാണ് പ്രതി രാജേഷ് ഖന്ന പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഇന്നലെ രാവിലെയാണ് തിരുപ്പൂർ കളക്ട്രേറ്റിന് സമീപത്തെ തകർന്ന കെട്ടിടത്തിൽ ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചായിരുന്നു കൊലപാതകം. കൈകൾ അറ്റുപോകുന്ന വിധത്തിൽ ക്രൂരമായി ഇടിച്ചിരുന്നു.

സിസിടിവി പരിശോധിച്ചപ്പോൾ ചിത്ര ഭർത്താവ് രാജേഷ് ഖന്നയുമൊത്ത് നടന്നുവരുന്നതിന്റ ദൃശ്യങ്ങൾ കിട്ടി. പിന്നാലെ ഫോൺ ടവർ ലൊക്കേഷനിൽ നിന്ന് രാജേഷ് മധുരൈയിൽ ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. രാത്രിയോടെ രാജേഷിനെ കസ്റ്റഡിലിയെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. തന്നോട് പിണങ്ങി മധുരൈയിൽ നിന്നുപോയ ചിത്രയെ തിരികെ വിളിക്കാനാണ് തിരുപ്പൂരിൽ എത്തിയത്. പക്ഷേ ഒപ്പം വരില്ലെന്ന് പറഞ്ഞു റോഡിൽ വച്ച് ചിത്ര വഴക്കിട്ടതോടെ നിയന്ത്രണം വിട്ടെന്നാണ് മൊഴി.


കൊലയ്ക്ക് ശേഷം ചിത്രയുടെ അമ്മയെ കണ്ട രാജേഷ് തങ്ങൾ ഒരുമിച്ച് ബന്ധുവിന്റെ വീട്ടിൽ പോകുന്നതായി അറിയിച്ചാണ് മധുരൈയിലേക്ക് കടന്നുകളഞ്ഞത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. 20 ദിവസം മുൻപാണ് ചിത്ര തിരുപ്പൂരിലെ ദന്താശുപത്രിയിൽ നഴ്സായി ജോലിക്ക് കയറിയത്.



Nurse body found building brutally murdered hitting head with stone husband arrested

Next TV

Related Stories
Top Stories