ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി, താലിമാല ഉൾപ്പടെ 12 പവൻ സ്വര്‍ണം കാണാനില്ല; മൃതദേഹം ജീർണിച്ച നിലയിൽ

ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി, താലിമാല ഉൾപ്പടെ 12 പവൻ സ്വര്‍ണം കാണാനില്ല; മൃതദേഹം ജീർണിച്ച നിലയിൽ
May 2, 2025 09:24 PM | By VIPIN P V

ചെന്നൈ: ( www.truevisionnews.com ) ചെന്നെയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക ദമ്പതികളുടെ മൃതദേഹം ഫാംഹൗസിൽ ജീർണിച്ച നിലയിൽ കണ്ടെത്തി. ഈറോഡിന് സമീപം വേളാങ്ങാട് വലസ് ​ഗ്രാമത്തിലെ രാമസ്വാമി (75), ഭാര്യ ഭാ​ഗ്യം (70 ) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇവരുടെ ഏഴ് പവന്റെ താലിമാല ഉൾപ്പടെ 12 പവൻ സ്വർണാഭരണങ്ങളും മോഷണം പോയ നിലയിലാണ്. നാല് ദിവസമായി മാതാപിതാക്കളുടെ വിവരമൊന്നുമില്ലാത്തതിനാൽ മക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ‌ത്. മക്കൾ രണ്ട് പേരും ദൂരെ സ്ഥലത്താണ് താമസിക്കുന്നത്.

രാമസ്വാമിയുടെ മൃതദേഹം വീട്ടുമുറ്റത്തും ഭാഗ്യത്തിന്റേത് കിടപ്പുമുറിയിലും ജീർണിച്ച നിലയിലാണ് കിടന്നിരുന്നത്. നാല് ദിവസം മുൻപായിരിക്കും മരണം നടന്നതെന്നാണ് പൊലീസിന്റെ നി​ഗമനം. വലസ് ​ഗ്രാമിൽ ഒറ്റപ്പെട്ട പ്രദേശത്താണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. പ്രതികളെ പിടികൂടുന്നതിന് പൊലീസ് ‌എട്ടംഗ സംഘത്തെ നിയോ​ഗിച്ചു.

elderly couple found dead farm house chennai

Next TV

Related Stories
കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

May 24, 2025 12:29 PM

കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

May 24, 2025 09:43 AM

കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം

കോഴിക്കോട് ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം...

Read More >>
Top Stories