കോഴിക്കോട് : ( www.truevisionnews.com ) തൃശ്ശൂരിൽ ജോലി ചെയ്യുന്ന ഭാര്യയെ വീഡിയോ കോൾ വിളിച്ച് വടകര സ്വദേശി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

സൗന്ദര്യ പിണക്കത്തിലായ ഭാര്യയെ ഭയപ്പെടുത്താൻ ആത്മഹത്യ ശ്രമത്തിൻ്റെ ദൃശ്യം കാണിക്കുന്നതിനിടയിൽ യുവാവ് കയറി നിന്ന കസേര തെന്നി പോയതാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ.
ചോറോട് കാർത്തികയിൽ ബിജിൽ ശ്രീധർ (42) മരിച്ചത് . ഇന്ന് രാവിലെ ഇൻക്വിസ്റ് നടപടികൾക്ക് ശേഷം വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തു. ഉച്ചയോടെ ചോറോട്ടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
വ്യാഴാഴ്ച്ച വൈകീട്ട് 5.40 യോടെയാണ് തൃശ്ശൂരിൽ ജോലി ചെയ്യുന്ന ഭാര്യ നിമ്മിയെ വീഡിയോകോൾ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ ബിജിൽ വീടിന്റെ മുകളിലെ നിലയിലെ ഇരുമ്പ് പൈപ്പിൽ കെട്ടി തൂങ്ങുന്നതായി കാണിച്ചത്.
ഭർത്താവ് വിളിച്ച വിവരം നിമ്മി ബന്ധുക്കളെ അറിയിച്ചതിനു പിന്നാലെ വീട്ടിലേക്ക് എത്തിയ അമ്മാവനും നാട്ടുകാരും കണ്ടത് ബിജിൽ തൂങ്ങിയ നിലയിലാണ്. തുടർന്ന് കെട്ടറുത്ത് ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നും ബിജിലിൻ്റെ ബന്ധു പ്രദീപ് കുമാർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വീടിന്റെ മുകളിലെ നിലയിലുള്ള വർക്ക് ഏരിയയുടെ ഷീറ്റ് ഇട്ട ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയർ കുരുക്കി കസേരയിൽ കയറി നിന്ന നിലയിലാണ് ഭാര്യ കണ്ടത്. കസേര യുടെ അടിവശത്ത് വെള്ളമുണ്ടായിരുന്നു. കുറച്ചു ദിവസമായി ചെറിയ പിണക്കത്തിലായ ഭാര്യയെ പേടിപ്പിക്കാൻ ഇങ്ങനെ ചെയ്തപ്പോൾ കസേര വെള്ളത്തിൽ തെന്നി പോയതാകാമെന്നാണ് കരുതുന്നത്. ബിജിൽ ശ്രീധർ നല്ല ഭാരമുള്ള ആളാണ്.
ഇന്നലെ വൈകിട്ട് വരെ മകളോടൊപ്പം ചോറോട്ടെ തട്ടുകടയിൽ പോയിരുന്നു. അമ്മയ്ക്കും മകൾക്കും ഭക്ഷണം വാങ്ങി വീട്ടിൽ വന്നതായിരുന്നു ബിജിൽ. വൃക്ക രോഗിയായ അമ്മ രാധികയെ ഒന്നിടവിട്ട ദിവസങ്ങളിൽ വടകരയിൽ തൻ്റെ ഓട്ടോറിയയിൽ കൊണ്ടുപോകുന്ന ബിജിലിന് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു വെന്ന് സുഹൃത്തുക്കളും പറയുന്നു.
സംഭവത്തിൽ വടകര പൊലീസിൽ നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എരഞ്ഞോളിമീത്തൽ കാർത്തിക വീട്ടിൽ പരേതനായ ശ്രീധരൻ്റെയും രാധികയുടെയും മകനാണ്. ഭാര്യ: നിമ്മി ( കുന്നംകുളം) ,മകൾ : രുദ്ര. സഹോദരി :അനുഷ്യ
vatakara bijilsreedar death
