യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ അടയ്ക്കും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ അടയ്ക്കും
May 25, 2025 12:15 PM | By Susmitha Surendran

 കോഴിക്കോട് :  (truevisionnews.com) കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ പ്രവർത്തിക്കില്ല. ഇവിടെ ട്രെയിൻ നിർത്തുകയുമില്ല. ഹാൾട്ട് സ്റ്റേഷനുകളായി പ്രവർത്തിച്ച കണ്ണൂരിലെ ചിറക്കല്‍, കോഴിക്കോട്ടെ വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനുകളാണ് പൂട്ടുന്നത്. ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേയ്ക്ക് മാറ്റി നിയമിക്കും.

ഈ സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തിയിരുന്നത്. തിങ്കളാഴ്ച മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. കോഴിക്കോട് കൊയിലാണ്ടി- തിക്കോടി സ്റ്റേഷനുകള്‍ക്കിടയിലാണ് വെള്ളറക്കാട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വളരെ അടുത്ത് കിടക്കുന്നതാണ് ചിറക്കല്‍ സ്റ്റേഷന്‍.

ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഇനി മുതല്‍ സമീപ സ്റ്റേഷനുകളായ കണ്ണൂര്‍, തിക്കോടി, കൊയിലാണ്ടി എന്നിവയെ ആശ്രയിക്കണം. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും പ്രദേശവാസികള്‍ക്കും ഈ തീരുമാനം വലിയ തിരിച്ചടിയാകും. അതേസമയം, വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കാനത്തിൽ ജമീല എം എൽ എ റെയിൽവേ ചുമതയലുള്ള മന്ത്രി വി അബ്ദുറഹ്മാന് കത്തയച്ചിട്ടുണ്ട്.

Two railway stations Kozhikode Kannur districts closed from tomorrow

Next TV

Related Stories
കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

Jul 19, 2025 10:46 PM

കാലാവസ്ഥ മുന്നറിയിപ്പിൽ വീണ്ടും മാറ്റം;സംസ്ഥാനത്ത റെഡ് അലേർട്ട് മൊത്തത്തിൽ പിൻവലിച്ചു

കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടും മാറ്റം,റെഡ് അലേർട്ട് മൊത്തത്തിൽ...

Read More >>
താന്‍ കൈകൾ ശുദ്ധമാക്കി വിളക്കുകൊളുത്തിയതുകൊണ്ട് ആര്‍ക്കും ദോഷമില്ലല്ലോ?; വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

Jul 19, 2025 10:19 PM

താന്‍ കൈകൾ ശുദ്ധമാക്കി വിളക്കുകൊളുത്തിയതുകൊണ്ട് ആര്‍ക്കും ദോഷമില്ലല്ലോ?; വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കേക്ക് മുറിച്ചതിനും നിലവിളക്ക് കൊളുത്തുന്നതിനും മുൻപ് കൈകഴുകിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ്...

Read More >>
മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

Jul 19, 2025 09:57 PM

മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി കെഎസ്ഇബി ...

Read More >>
കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Jul 19, 2025 09:36 PM

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീയുടെ മൃതദേഹം...

Read More >>
റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

Jul 19, 2025 09:28 PM

റോഡുകളിലെ കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടറുടെ നിര്‍ദ്ദേശം; ഇനി എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കനത്ത നടപടി....

തൃശൂർ ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ...

Read More >>
Top Stories

//Truevisionall