തലയും തലച്ചോറും മുതൽ ചർമം വരെ അടിച്ചു മാറ്റി കടത്തി; ഒടുവിൽ കുറ്റസമ്മതം നടത്തി ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറി മുൻ മാനേജർ

തലയും തലച്ചോറും മുതൽ ചർമം വരെ അടിച്ചു മാറ്റി കടത്തി; ഒടുവിൽ കുറ്റസമ്മതം നടത്തി ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറി മുൻ മാനേജർ
May 25, 2025 12:24 PM | By Athira V

പെൻസിൽവാനിയ : ( www.truevisionnews.com ) മനുഷ്യന്‍റെ തലകൾ, തലച്ചോറ്, ചർമ്മം, കൈകൾ, മുഖം മുതൽ നിരവധി അവയവങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റതിന് കുറ്റം സമ്മതിച്ച് ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറിയിലെ മുൻ മാനേജർ. മെഡിക്കൽ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി ഹാർവാർഡിലേക്ക് സംഭാവന ചെയ്ത മൃതദേഹങ്ങളിൽ നിന്നാണ് സെഡ്രിക് ലോഡ്ജെന്ന 57 കാരൻ മാനേജർ അവയവങ്ങൾ അടിച്ചുമാറ്റി കടത്തിയത്.

2018 മുതൽ 2020 മാർച്ച് വരെ, അക്കാദമിക് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതും ദഹിപ്പിക്കുകയോ സംസ്കരിക്കുകയോ ചെയ്യാത്തതുമായ മൃതദേഹങ്ങളിൽ നിന്നാണ് മോഷ്ടിച്ചത്. ഹാർവാർഡ് അനാട്ടമിക്കൽ ഗിഫ്റ്റ് പ്രോഗ്രാമിലേക്ക് സംഭാവന ചെയ്ത മൃതദേഹാവശിഷ്ടങ്ങളാണ് ഹാർവാർഡിന്റെയോ ദാതാക്കളുടെയോ അറിവില്ലാതെ മോർച്ചറി സൂക്ഷിപ്പിന്റെ ചുമതലയുണ്ടായിരുന്ന സെഡ്രിക് ലോഡ്ജ് വിറ്റുകാശാക്കിയത്.

മോർച്ചറിയിൽ നിന്ന് മോഷ്ടിച്ച അവശിഷ്ടങ്ങൾ ന്യൂ ഹാംഷെയറിലെ ഗോഫ്‌സ്‌ടൗണിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ലോഡ്ജ് വില്പന നടത്തിയിരുന്നതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

വീട്ടിലെത്തിച്ച ഭാഗങ്ങൾ ലോഡ്ജും ഭാര്യ ഡെനിസ് ലോഡ്ജും ചേർന്നാണ് ആവശ്യക്കാർക്ക് നൽകിയിരുന്നത്. ചിലപ്പോൾ വാങ്ങുന്നവർക്ക് പാ‍ഴ്സലായി അയക്കുകയും, ചില സമയങ്ങളിൽ ആവശ്യക്കാർ നേരിട്ടെത്തി വേണ്ടത് തിരഞ്ഞെടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. ലക്ഷങ്ങളുടെ കച്ചവടമാണ് ഇങ്ങനെ നടന്നത്.

പരമാവധി 10 വർഷത്തെ ജയിൽ ശിക്ഷയും പി‍ഴയുമാണ് സെഡ്രിക് ലോഡ്ജിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഫെഡറൽ നിയമങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ചീഫ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മാത്യു ഡബ്ല്യു ബ്രാൻ ആയിരിക്കും ശിക്ഷ തീരുമാനിക്കുന്നത്. ഇയാളിൽ നിന്നും അവശിഷ്ടങ്ങൾ വാങ്ങിയ ആൾക്കാരും പിടിയിലായിട്ടുണ്ട്. ഇവർക്കും വർഷങ്ങളുടെ ജയിൽ ശിക്ഷയാണ് കാത്തിരിക്കുന്നത്.

exharvard morgue manager pleads guilty stealing bodyparts

Next TV

Related Stories
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

Jul 10, 2025 06:39 AM

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട്...

Read More >>
വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

Jul 10, 2025 06:03 AM

വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി...

Read More >>
ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

Jul 9, 2025 08:01 AM

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ...

Read More >>
ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

Jul 9, 2025 07:16 AM

ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ...

Read More >>
‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്  നടപ്പാക്കും

Jul 8, 2025 05:40 PM

‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് ...

Read More >>
Top Stories

//Truevisionall