കൊല്ലം: (truevisionnews.com) ആര്യങ്കാവിൽ കെഎസ്ആർടിസി ബസ്സിൽ കടത്താൻ ശ്രമിച്ച ഏഴര കിലോ കഞ്ചാവ് പിടികൂടി. യാത്രക്കാരനായ കുടവൂർ പുല്ലൂർ മുക്ക് സ്വദേശി തൗഫീഖ് (25) നെ എക്സൈസ് അറസ്റ്റ് ചെയ്തു.

തെങ്കാശിയിൽ നിന്നും കൊല്ലത്തേക്ക് തിരിച്ച കെഎസ്ആർടിസി ബസ് ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെത്തിയപ്പോൾ എക്സൈസ് പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ganja smuggle KSRTC bus kollam
