ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ
Jul 8, 2025 10:27 AM | By VIPIN P V

ഓ​ച്ചി​റ(കൊല്ലം): ( www.truevisionnews.com ) കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ ​പി​ടി​യി​ൽ. മേ​മ​ന ക​ല്ലൂ​ർ​മു​ക്ക് മ​ധു​വി​ലാ​സ​ത്തി​ൽ പ​ങ്ക​ജാ​ക്ഷി അ​മ്മ​യു​ടെ ര​ണ്ട​ര പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ്ണ​മാ​ല​യാ​ണ് ക​വ​രാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​തു​പ്പ​ള്ളി പ്ര​യാ​ർ വ​ട​ക്ക് കു​റ്റി​ക്കാ‌​ട്ടു വീ​ട്ടി​ൽ റീ​ന​യെ അ​റ​സ്റ്റു ചെ​യ്തു.

സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന പ​ങ്ക​ജാ​ക്ഷി അ​മ്മ​യു​ടെ ക​ട​യി​ലേ​ക്കു സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​ന്ന റീ​ന, മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച പ​ങ്ക​ജാ​ക്ഷി അ​മ്മ​യെ മ​ർ​ദ്ദിച്ചു നി​ല​ത്തി​ട്ടു. ബ​ഹ​ളം കേ​ട്ട്​ എ​ത്തി​യ ഭ​ർ​ത്താ​വ് ഭാ​ർ​ഗ​വ​ൻ​പി​ള്ള​ക്കും മു​ഖ​ത്ത് മ​ർ​ദ്ദന​മേ​റ്റു. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി റീ​ന​യെ കീ​ഴ്​​പ്പെ​ടു​ത്തി ഓ​ച്ചി​റ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കൈ​ക്ക്​ പ​രി​ക്കേ​റ്റ പ​ങ്ക​ജാ​ക്ഷി അ​മ്മ​യെ ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Woman arrested for trying to rob elderly woman of her gold necklace ochira

Next TV

Related Stories
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
തട്ടിപ്പിൽ വിരുതൻ, ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 36 ലക്ഷത്തിലധികം; യുവാവ് അറസ്റ്റിൽ

Jun 29, 2025 09:03 PM

തട്ടിപ്പിൽ വിരുതൻ, ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 36 ലക്ഷത്തിലധികം; യുവാവ് അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 36 ലക്ഷത്തിലധികം തട്ടിയ യുവാവ്...

Read More >>
Top Stories










//Truevisionall