ഭോപാൽ: (www.truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 40 വയസ്സുള്ള അയൽവാസിയെയും പെൺകുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തെ കുറിച്ച് അമ്മക്കറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

40 വയസ്സുള്ള അയൽവാസി, പെൺകുട്ടിയെ തുടർച്ചയായ അഞ്ച് മാസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയതിനെ തുടർന്ന് ഗർഭിണിയായിരുന്നെന്ന് ബഡാഗോൺ പൊലീസ് മേധാവി നരേന്ദ്ര വർമ്മ പറഞ്ഞു.
ഗർഭഛിദ്രം നടത്താൻ വേണ്ടി മരുന്നുകൾ കഴിച്ചപ്പോൾ പെൺകുട്ടിയുടെ നില വഷളായതിനെതുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നരേന്ദ്ര വർമ്മ കൂട്ടിച്ചേർത്തു. പ്രധാന പ്രതിയോടൊപ്പം ഇരയുടെ അമ്മയേയും കേസിൽ കൂട്ടുപ്രതിയാക്കിയിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത പ്രകാരം പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
#Minorgirl #raped #impregnated #year #old #neighbor #girl #mother #arrested
