യുവതിയെ കടക്കുള്ളിൽ കയറി തിന്നർ ഒഴിച്ച് തീ കൊളുത്തി; പ്രതി കസ്റ്റഡിയിൽ

യുവതിയെ കടക്കുള്ളിൽ കയറി തിന്നർ ഒഴിച്ച് തീ കൊളുത്തി; പ്രതി കസ്റ്റഡിയിൽ
Apr 8, 2025 07:06 PM | By Jain Rosviya

കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തി. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) പൊള്ളലേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനായ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമിക്കാൻ കാരണം എന്നാണ് വിവരം.


#entered #shop #poured #thinner #set #fire #Woman #accused #custody

Next TV

Related Stories
മുൻ ബിജെപി വനിതാ നേതാവ്, പതിമൂന്ന് വയസുള്ള മകളെ പീഡിപ്പിക്കാൻ കൂട്ടു നിന്നു, അമ്മയും കാമുകനും അറസ്റ്റില്‍

Jun 5, 2025 05:25 PM

മുൻ ബിജെപി വനിതാ നേതാവ്, പതിമൂന്ന് വയസുള്ള മകളെ പീഡിപ്പിക്കാൻ കൂട്ടു നിന്നു, അമ്മയും കാമുകനും അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടു നിന്ന സംഭവത്തിൽ രണ്ട് പേർ...

Read More >>
ചായക്കടയിലെത്തി പക്കാവട വാങ്ങി; പണം ചോദിച്ച കച്ചവടക്കാരന്‍റെ ജനനേന്ദ്രിയം കടിച്ച് മുറിച്ചു, പിന്നാലെ ബ്ലേഡ് കൊണ്ട് വരഞ്ഞു, യുവാവ് അറസ്റ്റിൽ

Jun 5, 2025 12:07 PM

ചായക്കടയിലെത്തി പക്കാവട വാങ്ങി; പണം ചോദിച്ച കച്ചവടക്കാരന്‍റെ ജനനേന്ദ്രിയം കടിച്ച് മുറിച്ചു, പിന്നാലെ ബ്ലേഡ് കൊണ്ട് വരഞ്ഞു, യുവാവ് അറസ്റ്റിൽ

ലഘുഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വില്‍പ്പനക്കാരന്‍റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച്...

Read More >>
Top Stories