'സംശയ രോഗവും സ്വഭാവ ദൂഷ്യവും'; പൊലീസിൽ പരാതി നൽകിയത് പകയായി; അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രേംകുമാറിനായി വല വിരിച്ച് പൊലീസ്

'സംശയ രോഗവും സ്വഭാവ ദൂഷ്യവും'; പൊലീസിൽ പരാതി നൽകിയത് പകയായി; അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രേംകുമാറിനായി വല വിരിച്ച് പൊലീസ്
Jun 5, 2025 10:40 PM | By VIPIN P V

തൃശ്ശൂര്‍: ( www.truevisionnews.com ) തൃശ്ശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനായി വല വിരിച്ച് പൊലീസ്. ഉദയംപേരൂരില്‍ ഭാര്യയെ കൊന്ന് തള്ളിയ കേസിലെ പ്രതിയാണ് പ്രേംകുമാറെന്നും പൊലീസ് അറിയിച്ചു. പ്രേംകുമാറിന്‍റെ സംശയ രോഗവും സ്വഭാവ ദൂഷ്യവും തിരിച്ചറിഞ്ഞതോടെ രേഖ സ്റ്റേഷനില്‍ പരാതി നല്‍കി, പ്രേം കുമാറിനെ ഒഴിവാക്കാന്‍ നോക്കി.

ഈ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് രേഖയുടെ സഹോദരി സിന്ധു പറയുന്നു. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. പടിയൂരില്‍ 74 കാരി മണിയെയും 43 വയസ്സുള്ള മകള്‍ രേഖയെയും വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന രേഖയുടെ രണ്ടാം ഭര്‍ത്താവ് പ്രേംകുമാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

രണ്ട് കൊല്ലം മുമ്പ് വിവാഹ മോചനം നേടിയിരുന്ന രേഖ എറണാകുളത്തുവച്ചാണ് ഹോട്ടല്‍ ജീവനക്കാരനായിരുന്ന പ്രേകുമാറിനെ കണ്ടുമുട്ടുന്നത്. ഭാര്യ അപകടത്തില്‍ മരിച്ചെന്നും രണ്ട് മക്കളുണ്ടെന്നുമാണ് അയാള്‍ രേഖയോട് പറഞ്ഞത്. തുടര്‍ന്ന് ഇരുവരും എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി.

ഒരുമാസം അവിടെ താമസിച്ചശേഷമാണ് വീട്ടുകാരെ വിവാഹ വിവരം അറിയിച്ചതെന്ന് രേഖയുടെ സഹോദരി സിന്ധു പറഞ്ഞു. സ്ഥിരമായി ഒരിടത്തും ജോലിക്ക് നില്‍ക്കാത്തത് വഴക്കിന് കാരണമായി. രേഖ ജോലിക്ക് ശ്രമിച്ചപ്പോള്‍ ഫോണടക്കം പിടിച്ചുവച്ചു. മര്‍ദ്ദനവും തുടര്‍ന്നു.

രേഖയും അമ്മയും പ്രേംകുമാറിനെ ഒഴിവാക്കാനായി പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച പരാതി നല്‍കി. ഇരുവരെയും വിളിപ്പിച്ച പൊലീസ് കൗണ്‍സിലിങ് കഴിഞ്ഞ് വരാന്‍ പറഞ്ഞ് വിട്ടു. തിങ്കഴാഴ്ചയാണ് അമ്മ സഹോദരിയെ അവസാനമായി വിളിച്ചത്. ഇന്നലെ അഴുകിയ നിലയിലായിരുന്നു മൃതദേഹം വീടിനുള്ളില്‍ കണ്ടത്. പ്രേംകുമാറിനെ കാണാതായതോടെയാണ് ഇയാളിലേക്ക് പൊലീസ് അന്വേഷണമെത്തിയത്.

padiyoor mother and daughter double murder case

Next TV

Related Stories
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോയി ഓറല്‍ സെക്സ് ചെയ്യിച്ച്‌ വിഡിയോ ചിത്രീകരിച്ചു; ക്രൂരം

Jul 11, 2025 04:06 PM

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോയി ഓറല്‍ സെക്സ് ചെയ്യിച്ച്‌ വിഡിയോ ചിത്രീകരിച്ചു; ക്രൂരം

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാത്തതിന് രണ്ട് സുഹൃത്തുക്കളെ പരസ്പരം ഓറല്‍ സെക്സ് ചെയ്യിപ്പിച്ച്...

Read More >>
മുറിയിലെ രക്തക്കറ തുടച്ചുമാറ്റി, ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; അടിപി‌ടിക്കി‌ടെ ശൂലം തലയിൽ തറച്ച് പതിനൊന്ന് മാസം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം

Jul 11, 2025 03:53 PM

മുറിയിലെ രക്തക്കറ തുടച്ചുമാറ്റി, ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; അടിപി‌ടിക്കി‌ടെ ശൂലം തലയിൽ തറച്ച് പതിനൊന്ന് മാസം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം

ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനി‌ടെ, ശൂലം തലയിൽ തറച്ച് 11 മാസം മാത്രം പ്രായമുള്ള കു‌ട്ടിക്ക്...

Read More >>
ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

Jul 11, 2025 02:18 PM

ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണരുടെ...

Read More >>
 'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

Jul 11, 2025 01:59 PM

'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട്...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത്  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2025 01:06 PM

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall