മുൻ ബിജെപി വനിതാ നേതാവ്, പതിമൂന്ന് വയസുള്ള മകളെ പീഡിപ്പിക്കാൻ കൂട്ടു നിന്നു, അമ്മയും കാമുകനും അറസ്റ്റില്‍

മുൻ ബിജെപി വനിതാ നേതാവ്, പതിമൂന്ന് വയസുള്ള മകളെ പീഡിപ്പിക്കാൻ കൂട്ടു നിന്നു, അമ്മയും കാമുകനും അറസ്റ്റില്‍
Jun 5, 2025 05:25 PM | By VIPIN P V

ഹരിദ്വാർ: ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടു നിന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഹരിദ്വാറിലെ മുൻ ബിജെപി നേതാവായ യുവതിയേയും കാമുകനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിൽനിന്നു വേർപിരിഞ്ഞ് കഴിയുകയായിരുന്നു ഹരിദ്വാർ ബിജെപിയുടെ മുൻ ഓഫിസ് ഭാരവാഹിയായിരുന്ന യുവതി.

ഇവർ തന്‍റെ കാമുകന് 13 കാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടു നിന്നുവെന്നാണ് പരാതി. സംഭവത്തിൽ യുവതിയുടെ കാമുകൻ സുമിത് പട്‌വാളിനേയും ഹരിദ്വാർ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഭർത്താവുമായി പിരിഞ്ഞ് കാമുകനായ സുമിത്തിനൊപ്പമായിരുന്നു യുവതി കഴിഞ്ഞത്. 13 കാരിയായ മകൾ അമ്മക്കൊപ്പമായിരുന്നു. കാമുകൻ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടും അമ്മ എതിർക്കാതെ കൂട്ടു നിൽക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ 13 വയസ്സുള്ള മകൾ അമ്മയെ വിട്ട് അച്ഛനൊപ്പം താമസം ആരംഭിച്ചിരുന്നു. ഇവിടെ വെച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനത്തെ കുറിച്ച് അച്ഛനോട് തുറന്ന് പറഞ്ഞത്. വിവരമറിഞ്ഞ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയിൽ കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അമ്മയുടെ കാമുകനും മറ്റുള്ളവരും തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അമ്മ അത് അനുവദിച്ചെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പൊലീസ് അമ്മയേയും കാമുകനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Former BJP woman leader mother and boyfriend arrested for abusing thirteen year old daughter

Next TV

Related Stories
വിവാഹം കഴിഞ്ഞ് എട്ടുമാസം; കുഞ്ഞിനായി ചികിത്സ, ആശുപത്രിയില്‍ പോയി വന്ന് ഒറ്റക്കുരുക്കില്‍ ജീവനൊടുക്കി ദമ്പതികള്‍

Jul 30, 2025 12:45 PM

വിവാഹം കഴിഞ്ഞ് എട്ടുമാസം; കുഞ്ഞിനായി ചികിത്സ, ആശുപത്രിയില്‍ പോയി വന്ന് ഒറ്റക്കുരുക്കില്‍ ജീവനൊടുക്കി ദമ്പതികള്‍

വിവാഹം കഴിഞ്ഞ് എട്ടുമാസം മാത്രമുള്ള ദമ്പതികളെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍...

Read More >>
'ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും, എന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത് ട്ടാ'....ഫസില മാതാവിന് അയച്ച സന്ദേശം പുറത്ത്

Jul 30, 2025 12:27 PM

'ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും, എന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത് ട്ടാ'....ഫസില മാതാവിന് അയച്ച സന്ദേശം പുറത്ത്

തൃശൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

Read More >>
ആറ്റിങ്ങൽ ആശുപത്രിയിൽ ഗുണ്ടാ വിളയാട്ടം: ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

Jul 30, 2025 08:19 AM

ആറ്റിങ്ങൽ ആശുപത്രിയിൽ ഗുണ്ടാ വിളയാട്ടം: ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നാലംഗ ഗുണ്ടാ...

Read More >>
Top Stories

Entertainment News

//Truevisionall