ചായക്കടയിലെത്തി പക്കാവട വാങ്ങി; പണം ചോദിച്ച കച്ചവടക്കാരന്‍റെ ജനനേന്ദ്രിയം കടിച്ച് മുറിച്ചു, പിന്നാലെ ബ്ലേഡ് കൊണ്ട് വരഞ്ഞു, യുവാവ് അറസ്റ്റിൽ

ചായക്കടയിലെത്തി പക്കാവട വാങ്ങി; പണം ചോദിച്ച കച്ചവടക്കാരന്‍റെ ജനനേന്ദ്രിയം കടിച്ച് മുറിച്ചു, പിന്നാലെ ബ്ലേഡ് കൊണ്ട് വരഞ്ഞു, യുവാവ് അറസ്റ്റിൽ
Jun 5, 2025 12:07 PM | By VIPIN P V

( www.truevisionnews.com ) കഴിച്ച ലഘുഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വില്‍പ്പനക്കാരന്‍റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഗഡ്വാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പക്കാവട വ്യാപാരിയായ യുവാവിന്‍റെ അമ്മയുടെ പരാതിയില്‍ അഖിലേഷ് യാദവെന്നയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

പീര്യ സ്വദേശിയായ മഹേന്ദ്രയെന്ന യുവാവാണ് അക്രമത്തിന് ഇരയായത്. പ്രദേശത്ത് മധുരപലഹാരക്കട നടത്തുകയായിരുന്നു മഹേന്ദ്ര. മദ്യപിച്ച് ലക്കുകെട്ട് കടയിലെത്തിയ അഖിലേഷ് പക്കാവട ആവശ്യപ്പെട്ടു. പായ്ക്ക് ചെയ്ത് നല്‍കിയതും വാങ്ങി അഖിലേഷ് പോകാനൊരുങ്ങി. ഇതോടെയാണ് പണം നല്‍കിയില്ലെന്ന് മഹീന്ദ്ര ഓര്‍മിപ്പിച്ചത്.

പണം ചോദിച്ചതോടെ അഖിലേഷിന്‍റെ മട്ടും ഭാവവും മാറി. അസഭ്യവര്‍ഷത്തിന് പിന്നാലെ മഹീന്ദ്രയുടെ സ്വകാര്യഭാഗങ്ങളില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും പിന്നാലെ ബ്ലേഡ് കൊണ്ട് വരയുകയുമായിരുന്നു. രക്തം വാര്‍ന്നൊലിച്ച് ഗുരുതരാവസ്ഥയിലായ മഹീന്ദ്രയെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

ചികില്‍സയിലുള്ള മഹീന്ദ്രയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. മദ്യലഹരിയിലാണ് കുറ്റം ചെയ്തതെന്നാണ് പ്രതിയുടെ വാദം. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

drunk man bites off vendors genitals over payment varanasi

Next TV

Related Stories
'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

Jul 31, 2025 07:41 AM

'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

തിരുവനന്തപുരം ആറ്റിങ്ങലിൽ പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും....

Read More >>
ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

Jul 31, 2025 07:32 AM

ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും...

Read More >>
കണ്ടെത്തിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം; സെബാസ്റ്റ്യനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

Jul 31, 2025 07:06 AM

കണ്ടെത്തിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം; സെബാസ്റ്റ്യനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും....

Read More >>
നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്

Jul 31, 2025 07:00 AM

നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്

ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും, കടുത്ത മാനസിക പീഡനവും-ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ രാജപുരം പോലീസ്...

Read More >>
പത്തനംതിട്ടയിൽ പതിനാറുകാരി ഗര്‍ഭിണി; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

Jul 31, 2025 06:23 AM

പത്തനംതിട്ടയിൽ പതിനാറുകാരി ഗര്‍ഭിണി; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

പത്തനംതിട്ടയിൽ 16 കാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ സഹപാഠിക്കെതിരെ പൊലീസ് പോക്സോ...

Read More >>
Top Stories

//Truevisionall