ഇത് കലക്കി, തിമിർത്തു....; ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍ ഗ്രില്‍

ഇത് കലക്കി, തിമിർത്തു....; ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍ ഗ്രില്‍
Jun 5, 2025 09:33 PM | By Athira V

( www.truevisionnews.com ) ഫാഷന്‍ ലോകത്ത് ഒരു പുത്തന്‍ ആഭരണമാണ് ഇപ്പോഴത്തെ താരം. കല്യാണം ഏറ്റവും സന്തോഷമുള്ള സമയമാണല്ലോ, ഈ ദിവസത്തില്‍ വധു എപ്പോഴും ചിരിച്ച മുഖവുമായാണ് നില്‍ക്കുക. അപ്പോള്‍ പല്ലില്‍ കൂടി ഒരു ആഭരണം ഇട്ടാലെന്താണ്?

വധുവിന് പല്ലില്‍ ധരിക്കാനുള്ള പുതിയ ആഭരണമാണ് ബ്രൈഡല്‍ ഗ്രില്‍. ഇപ്പോള്‍ വധുവിന്റെ ഏറ്റവും പുതിയ ചോയിസായി ബ്രൈഡല്‍ ഗ്രില്‍ മാറിയിരിക്കുകയാണ്. പല്ലിനെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങള്‍ കുറച്ച് കാലമായി ഫാഷന്‍ രംഗത്ത് സജീവമാണെങ്കിലും, ഗ്രില്ലുകള്‍ അതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തത പുലർത്തുന്നു.

ഗ്രില്ലുകള്‍ കസ്റ്റം-ഫിറ്റ് ചെയ്തിരിക്കും. ഇവ ആവശ്യം പോലെ അഴിക്കുകയും, ധരിക്കുകയും ചെയ്യാം. സാധാരണ ആഭരണങ്ങള്‍ പോലെ സ്വര്‍ണം, വെള്ളി, മെറ്റല്‍ തുടങ്ങി ഏത് ലോഹത്തിലും ഗ്രില്‍ നിര്‍മ്മിക്കാം, അതില്‍ ഡയമണ്ട് പതിപ്പിക്കുകയുമാവാം.

പണ്ട് തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രഭുക്കന്മാരുടെ കാലത്ത് ശക്തി, പദവി, സമ്പത്ത് എന്നിവയുടെ അടയാളമായി പല്ലിലെ ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. അതില്‍ നിന്ന് തുടങ്ങി ഇന്ന് ന്യൂയോര്‍ക്കിലെ തെരുവുകളില്‍ മുതല്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ വരെ ഗ്രില്ലുകള്‍ എത്തി നില്‍ക്കുകയാണ് പല്ലിന്റെ ആഭരണം.

പുഞ്ചിരിയെ കൂടുതല്‍ ഭംഗിയാക്കാന്‍ സഹായിക്കുന്ന ആഭരണമാണ് ഗ്രില്‍. ഗ്രില്ലുകള്‍ നിലവില്‍ അളവിനും ആവശ്യകതയ്ക്കുമനുസരിച്ച് ഓരോരുത്തര്‍ക്കും പ്രത്യേകമാണ് ഉണ്ടാക്കുന്നത്.

കല്യാണ ആഭരണങ്ങളില്‍ കൂടുതല്‍ പരമ്പരാഗത മോഡലുകള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ട്രെന്‍ഡ്. ഇത്തരത്തില്‍ പാരമ്പര്യത്തിലേക്കുള്ള തിരിഞ്ഞ് നോട്ടമായി ഗ്രില്ലുകളെയും കാണാവുന്നതാണ്. പണ്ട് പ്രഭുക്കന്മാര്‍ ഉപയോഗിച്ചിരുന്നതായി പരാമര്‍ശിച്ചത് പോലെ, വധുവിന്റെ ശക്തിയും, പ്രൗഡിയും അറിയിക്കാന്‍ ഗ്രില്‍ ഉപയോഗിക്കാം.

fashion bridal grills surprising new wedding trend

Next TV

Related Stories
ഇനി സ്റ്റൈലിഷായി തിളങ്ങാം; വസ്ത്രങ്ങൾക്കൊക്കെ വമ്പൻ ഓഫാറുകളുമായി ആമസോൺ

Jul 25, 2025 04:22 PM

ഇനി സ്റ്റൈലിഷായി തിളങ്ങാം; വസ്ത്രങ്ങൾക്കൊക്കെ വമ്പൻ ഓഫാറുകളുമായി ആമസോൺ

കിഡ്സ് ഫാഷനുകളും ആക്സസറികളും വമ്പിച്ച വിലക്കുറവിൽ എത്തിക്കുകയാണ്...

Read More >>
തിരിച്ചു വരവിന്റെ സൗന്ദര്യം; പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ തിരിച്ചുവരവ്

Jul 23, 2025 06:55 PM

തിരിച്ചു വരവിന്റെ സൗന്ദര്യം; പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ തിരിച്ചുവരവ്

പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ...

Read More >>
ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

Jul 22, 2025 06:01 PM

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ', പുതിയ തലമുറയുടെ സ്റ്റൈൽ...

Read More >>
ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

Jul 22, 2025 03:08 PM

ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി...

Read More >>
'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

Jul 20, 2025 06:15 PM

'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി...

Read More >>
Top Stories

//Truevisionall