കേരളത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് സിഎന്‍ജിഫസ്റ്റ്; ആദ്യ സിഎന്‍ജി കന്‍വേര്‍ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു

കേരളത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് സിഎന്‍ജിഫസ്റ്റ്; ആദ്യ സിഎന്‍ജി കന്‍വേര്‍ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു
Jun 5, 2025 11:04 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) രാജ്യത്തെ ഏറ്റവും വലിയ സിഎന്‍ജി കന്‍വേര്‍ഷന്‍ സെന്റര്‍ ശൃംഖലയായ റെഡിഅസിസ്റ്റിന്റെ സിഎന്‍ജിഫസ്റ്റ് കേരളത്തിലെ ആദ്യ സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു. മുന്‍നിര ഡിജിറ്റല്‍ റോഡ്‌സൈഡ് വാഹന സേവന ദാതാക്കളായ റെഡിഅസിസ്റ്റിന്റെ സംരംഭമാണ് പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുവാന്‍ സഹായിക്കുന്ന സിഎന്‍ജിഫസ്റ്റ്. പരിസ്ഥിതിദിനത്തില്‍ വി.ജോയ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.

കമ്പനിയുടെ പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ സെന്റര്‍ തിരുവനന്തപുരത്ത് ലക്ഷ്മി ഓട്ടോ ഇലക്ട്രിക്കൽസിൽ ആരംഭിക്കുന്നത്. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇന്ധന ഉപയോഗത്തിന് വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുകയാണ് തിരുവനന്തപുരത്തെ പുതിയ സിഎന്‍ജി കണ്‍വേര്‍ഷന്‍ സെന്ററിന്റെ ലക്ഷ്യം.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളും വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സേവനവും ഇവിടെ ലഭ്യമാണ്. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സിഎന്‍ജി പോലുള്ള ബദല്‍ ഇന്ധന മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വി.ജോയ് എംഎല്‍എ പറഞ്ഞു.

തിരുവനന്തപുരത്ത് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നതിലൂടെ കൂടുതല്‍ ആളുകള്‍ക്ക് സിഎന്‍ജിയിലേക്ക് മാറാനും അതുവഴി പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാകാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര ഗതാഗതമാര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്പനി ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൃക്ഷതൈകള്‍ വിതരണം ചെയ്തു.

വിതരണോദ്ഘാടനം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ദീപക്. എസ്. പി നിർവഹിച്ചു. ചടങ്ങില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ആര്‍, ലക്ഷ്മി ഓട്ടോ ഇലക്ട്രിക്കല്‍സ് ഉടമ അബി. എസ് എന്നിവര്‍ പങ്കെടുത്തു.

CNGFirst expands operations to Kerala First CNG Conversion Center opens Thiruvananthapuram

Next TV

Related Stories
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
Top Stories










//Truevisionall