‘റീയൂണിയനിൽ സഹപാഠിയെ കണ്ടു, പ്രണയം പൂവിട്ടു, പിന്നാലെ ആദ്യ ഭാര്യയെകൊന്ന് കാട്ടിൽ കുഴിച്ചിട്ടു, രണ്ടാംഭാര്യ അമ്മയെയും കൊന്നത് ജാമ്യത്തിലിറങ്ങി; പ്രേംകുമാറിന്‍റെ ക്രൂരത

‘റീയൂണിയനിൽ സഹപാഠിയെ കണ്ടു, പ്രണയം പൂവിട്ടു, പിന്നാലെ ആദ്യ ഭാര്യയെകൊന്ന് കാട്ടിൽ കുഴിച്ചിട്ടു, രണ്ടാംഭാര്യ അമ്മയെയും കൊന്നത് ജാമ്യത്തിലിറങ്ങി; പ്രേംകുമാറിന്‍റെ ക്രൂരത
Jun 5, 2025 10:06 AM | By VIPIN P V

തൃശ്ശൂർ : ( www.truevisionnews.com ) പടിയൂര്‍ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പടിയൂര്‍ സ്വദേശികളായ മണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ ഭര്‍ത്താവ് പ്രേംകുമാറിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

മുമ്പും പ്രേംകുമാര്‍ കൊല നടത്തിയിട്ടുണ്ട്. അതും ആദ്യ ഭാര്യയെ. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രേംകുമാര്‍ വീണ്ടും കൊല നടത്തുന്നു, അത് രണ്ടാം ഭാര്യയെ. ആദ്യഭാര്യ വിദ്യയെ കൊന്ന് കാട്ടില്‍ കുഴിച്ചുമൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ രണ്ടാംഭാര്യ രേഖയെയും രേഖയുടെ അമ്മ മണിയേയും. കൊന്നത് കഴുത്തുഞെരിച്ചാണ്. പ്രേംകുമാറിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.

ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീടിനകത്തേയ്ക്കു നോക്കിയപ്പോഴാണ് രേഖയുടെ അമ്മ മണിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കരികില്‍ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു. വീടിന്‍റെ വാതിലുകളെല്ലാം അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പുറകിലെ വാതില്‍ തള്ളിതുറന്നാണ് പൊലീസ് അകത്തു കയറിയത്. ഭര്‍ത്താവിന് എതിരെ രേഖ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

2019 ലാണ് നാടിനെ നടുക്കിയ ഉദയംപേരൂര്‍ വിദ്യ വധം. ചങ്ങനാശേരി സ്വദേശി പ്രേംകുമാർ ജോലിയോട് അനുബന്ധിച്ചാണ് ഭാര്യ വിദ്യയ്ക്കൊപ്പം കൊച്ചി ഉദയംപേരൂർ നടക്കാവ് ആമേട അമ്പലത്തിന് സമീപം വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനിടെയാണ് ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന സഹപാഠി സുനിതയെ സ്കൂൾ റീയൂണിയനിൽ പ്രേംകുമാർ വീണ്ടും കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും.

ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനിതയും പ്രേംകുമാറും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തുന്നത്. സെപ്റ്റംബർ 20ന് വിദ്യയുമായിവില്ലയിൽ എത്തിയ ശേഷം അമിതമായി മദ്യം നൽകി കഴുത്തിൽ കയറിട്ടു കുരുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് വിദ്യയുടെ മൃതദേഹം കാറില്‍ തിരുനെല്‍വേലിയിലെത്തിച്ച് കാട്ടിൽ കുഴിച്ചിട്ടു.

ഇതിനുശേഷം ദിവ്യയെ കാണാനില്ലെന്ന് പ്രേംകുമാര്‍ സുനിതയ്ക്കൊപ്പം എത്തി പൊലീസിന് പരാതി നല്കുകയും ചെയ്തു. പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതും ഇരുവരും പിടിയിലായതും.

premkumar double murder reunion romance thrissur

Next TV

Related Stories
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം

Jul 31, 2025 10:06 PM

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം

കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍...

Read More >>
സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി

Jul 31, 2025 09:54 PM

സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി

കായംകുളത്ത് കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിൽ ഗുണ്ടകൾ...

Read More >>
രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്

Jul 31, 2025 09:38 PM

രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണമെന്ന്...

Read More >>
അരുംകൊല, ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

Jul 31, 2025 07:35 PM

അരുംകൊല, ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ്...

Read More >>
ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ, പല ഭാ​ഗങ്ങളും പൊട്ടിയ നിലയിൽ

Jul 31, 2025 07:14 PM

ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ, പല ഭാ​ഗങ്ങളും പൊട്ടിയ നിലയിൽ

കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി...

Read More >>
Top Stories

News from Regional Network

//Truevisionall