പാട്ട് കേട്ട് ഉറങ്ങിയോ....? ഇനി എയര്‍പോഡ്‌ ഓട്ടോമാറ്റിക്കായി ഓഫാകും; പുത്തൻ ഫീച്ചറുമായി ആപ്പിൾ

പാട്ട് കേട്ട് ഉറങ്ങിയോ....? ഇനി എയര്‍പോഡ്‌ ഓട്ടോമാറ്റിക്കായി ഓഫാകും; പുത്തൻ ഫീച്ചറുമായി ആപ്പിൾ
Jun 5, 2025 09:47 PM | By VIPIN P V

( www.truevisionnews.com ) തകര്‍പ്പന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍. ഉപയോക്താവ് ഉറങ്ങിപ്പോയി എന്ന് തിരിച്ചറിയുമ്പോള്‍ പ്ലേബാക്ക് താല്‍ക്കാലികമായി നിര്‍ത്തുന്ന ഓട്ടോമാറ്റിക് സ്ലീപ്പ് ഡിറ്റക്ഷന്‍ ഫീച്ചര്‍ എയര്‍പോഡ്സില്‍ വികസിപ്പിക്കുകയാണ് ആപ്പിള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍പോഡ്സിന്റെ സ്റ്റെമ്മില്‍ ടാപ്പ് ചെയ്ത് തങ്ങളുടെ ഐഫോണിലോ ഐപാഡിലോ ഫോട്ടോ എടുക്കാന്‍ സാധിക്കുന്ന സംവിധാനവും ആപ്പിള്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് 9to5Mac റിപ്പോര്‍ട്ടുചെയ്യുന്നത്.

ജൂണ്‍ ഒന്‍പത് മുതല്‍ 13 വരെ നടക്കുന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ് (WWDC) ല്‍ ഇത്തവണ എയര്‍പോഡ്സും താരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാവര്‍ഷവും നടത്തുന്ന ഈ കോണ്‍ഫറന്‍സ് സാധാരണയായി iOS, macOS പോലുള്ള സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സ്ലീപ്പ് ഡിറ്റക്ഷന്‍, ഹാന്‍ഡ്സ്-ഫ്രീ ക്യാമറ നിയന്ത്രണങ്ങള്‍ പോലുള്ള പുതിയ ഫീച്ചറുകളോടെ എയര്‍പോഡ്സിന് കാര്യമായ മികവ് നല്‍കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നതെന്നാണ് സൂചനകള്‍.

ഓട്ടോമാറ്റിക് സ്ലീപ്പ് ഡിറ്റക്ഷന്‍ ഫീച്ചര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമോ അതോ ഉറക്കം ട്രാക്ക് ചെയ്യുന്ന ആപ്പിള്‍ വാച്ചുമായി ബന്ധിപ്പിക്കേണ്ടിവരുമോ എന്നത് വ്യക്തമല്ല. എങ്കിലും ഉറങ്ങുന്നതിനുമുമ്പ് പാട്ട് കേള്‍ക്കുന്നവര്‍ക്ക് സഹായകമാകും പുതിയ ഫീച്ചര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രദ്ധനേടുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചറാണ് എയര്‍പോഡ്സ് വഴിയുള്ള ക്യാമറ നിയന്ത്രണം.

അതിനിടെ നിയന്ത്രണങ്ങള്‍ അനായാസമാക്കുന്ന പുതിയ ഹെഡ് ജെസ്ചറുകള്‍ ആപ്പിള്‍ പരീക്ഷിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം, കോള്‍ സ്വീകരിക്കാനും നിരസിക്കാനും നോട്ടിഫിക്കേഷനുകള്‍ കൈകാര്യം ചെയ്യാനും എയര്‍പോഡ്സ് പ്രോ 2 സൂക്ഷ്മമായ ഹെഡ് മൂവ്‌മെന്റുകള്‍ അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍ സംഭാഷണങ്ങള്‍ക്കിടയില്‍ മീഡിയയുടെ ശബ്ദം സ്വയം കുറയ്ക്കുന്നത് പോലുള്ള ഫീച്ചറുകള്‍ കൈകാര്യം ചെയ്യാന്‍ ഈ ജെസ്ചര്‍ നിയന്ത്രണങ്ങള്‍ വിപുലീകരിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായുംവിവരമുണ്ട്. സ്റ്റെമ്മില്‍ അമര്‍ത്തുകയോ സ്വൈപ്പ് ചെയ്യുകയോ ചെയ്യുന്നതിനു പകരം പ്ലേബാക്ക് പുനരാരംഭിക്കാനോ മോഡുകള്‍ മാറ്റാനോ ഉപയോക്താക്കള്‍ക്ക് തലയാട്ടുകയോ ചരിയ്ക്കുകയോ ചെയ്താല്‍ മാത്രം മതിയാകും.

ക്രിയേറ്റര്‍മാര്‍ക്കും കണ്ടന്റ് പ്രൊഫഷണല്‍സിനുമായി ഒരു സ്റ്റുഡിയോ നിലവാരമുള്ള മൈക്ക് മോഡും വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് വോക്കല്‍ വ്യക്തത വര്‍ധിപ്പിക്കാനും പശ്ചാത്തല ശബ്ദം കുറയ്ക്കാനും സഹായിക്കുന്ന ഐഫോണ്‍ 16-ലെ 'ഓഡിയോ മിക്‌സ്' എന്ന ഫീച്ചറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണിത് എന്നാണ് വിവരം.

കൂടാതെ, ഷെയേഡ് ഐപാഡുകള്‍ക്കായുള്ള മെച്ചപ്പെടുത്തിയ എയര്‍പോഡ്സ് പെയറിംഗ് സിസ്റ്റത്തെക്കുറിച്ചും സൂചനകള്‍ പുറത്തുവരുന്നുണ്ട്. സങ്കീര്‍ണ്ണമായ ബ്ലൂടൂത്ത് ക്രമീകരണങ്ങള്‍ ആവശ്യമില്ലാതെ തന്നെ സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ഐപാഡുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് അവരുടെ എയര്‍പോഡ്സ് വേഗത്തില്‍ കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് ഇതെന്നാണ് വിവരം.

ഏറെ പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകളാണ് ഇതെല്ലാം എങ്കിലും ഇവ ഉടന്‍ പ്രഖ്യാപിക്കുകയോ പുറത്തിറക്കുകയോ ചെയ്യണമെന്നില്ല. പുറത്തിറക്കുന്നതിന് മുമ്പ് ആപ്പിള്‍ പലപ്പോഴും ഫീച്ചറുകള്‍ കമ്പനിക്കുള്ളിൽത്തന്നെയോ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കളുമായി സഹകരിച്ചോ പരീക്ഷിക്കുകയാണ് പതിവ്.



Now AirPods automatically turn off Apple with new feature

Next TV

Related Stories
ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

Jun 15, 2025 11:15 AM

ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി...

Read More >>
ഇനി പൊട്ടുപോകില്ല  ....; ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

Jun 13, 2025 10:17 AM

ഇനി പൊട്ടുപോകില്ല ....; ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട്...

Read More >>
പേടി വേണ്ട....യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

Jun 12, 2025 08:40 AM

പേടി വേണ്ട....യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്...

Read More >>
Top Stories