അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ; 44-കാരൻ അറസ്റ്റിൽ, കുറ്റം സമ്മതിച്ച് പ്രതി

അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ; 44-കാരൻ അറസ്റ്റിൽ, കുറ്റം സമ്മതിച്ച് പ്രതി
Apr 7, 2025 09:15 PM | By VIPIN P V

പത്തനംതിട്ട: (www.truevisionnews.com) അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 44കാരനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ പൊണ്ണനാംകുഴി സാബു മാത്യ(44) ആണ് പിടിയിലായത്.

ഈ വർഷം ജനുവരി ഒന്നിനും ഏപ്രിൽ അഞ്ചിനുമിടയിൽ കുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. അഞ്ചിന് ജില്ലാ പോലീസ് ഇ ആർ എസ് എസ് കൺട്രോൾ റൂമിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പത്തനംതിട്ട പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരം അന്വേഷിച്ചിരുന്നു.

തുടർന്ന് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കി. ലൈംഗികാതിക്രമത്തിന് കുട്ടി ഇരയായതായി തെളിഞ്ഞതിനെ തുടർന്ന്, പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യ ആശുപത്രിയിലത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച് പത്തനംതിട്ട ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

പിന്നീട് കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തിക്കുകയും, പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

തുടർന്ന് പ്രതിക്ക് വേണ്ടി നടത്തിയ തെരച്ചിലിൽ ഉടനടി ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

#Five #year #old #girl #sexuallyassaulted #own #home #year #old #arrested #accused #confesses #crime

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories