( www.truevisionnews.com ) ക്രിക്കറ്റ് താരം വിരാട് കോലിയുടെ കൈയ്യിലെ വാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. റോളക്‌സ് ഡേറ്റോണ ലെ മാന്‍സ് വാച്ച് ധരിച്ചുകൊണ്ടുള്ള കോലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആരാധകർ ഈ വാച്ചിന്‍റെ പ്രത്യേകതകൾ അന്വേഷിച്ചുതുടങ്ങിയത്. 2.25 കോടി രൂപ വിലവരുന്നതാണ് ഈ വാച്ചെന്നാണ് അവരുടെ കണ്ടെത്തൽ.

ഐപിഎല്ലിനായി കൊല്‍ക്കത്തിയിലെത്തിയപ്പോഴാണ് കോലി ഈ വാച്ച് ധരിച്ച് പ്രത്യക്ഷപ്പെട്ടത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജേഴ്സിയിലാണ് കോലി നഗരത്തിലെത്തിയത്. എയര്‍പോര്‍ട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ കോലിയുടെ സോഷ്യല്‍മീഡിയ ഫാന്‍സ് പേജിലൂടെ പുറത്തുവന്നിരുന്നു.
ലെ മാന്‍സിന്റെ 100-ാം ആനിവേഴ്‌സറി വാച്ചുകളാണ് കോലി ധരിച്ചത്. 18 കാരറ്റ് സ്വര്‍ണമുള്ള മഞ്ഞ കേസും കറുത്ത സെറാമിക് ബെസലുമടങ്ങിയതാണ് ഈ വാച്ച്. ഇതിന്‍റെ വിപണി വില 2.50 കോടി രൂപയാണ്. ഏകദേശം, മുംബൈയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കുന്നതിനാവശ്യമായ തുക.
വാച്ചിന്റെ ഡയലില്‍ 'പോള്‍ ന്യൂമാന്‍' സ്റ്റൈല്‍ കാണാവുന്നതാണ്. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ മോഡല്‍ വാച്ചുകള്‍ക്ക് കേടുപാടുകള്‍ പ്രതിരോധിക്കാനായി സഫയര്‍ ക്രിസ്റ്റസലും ട്രിപ്പിള്‍ വാട്ടര്‍പ്രൂഫ് കവചവുമുണ്ട്.
#kohli #luxury #rolex #watch #photos
