നാട്ടിലേക്ക് വന്നത് മൂന്ന് ദിവസത്തെ ലീവിന്; വീടിന്റെ ഗ്രഹപ്രവേശന ചടങ്ങ് ഉടന്‍ നടത്തണമെന്നായിരുന്നു ആഗ്രഹം; കണ്ണീരിലാണ്ട് കുടുംബം

നാട്ടിലേക്ക് വന്നത് മൂന്ന് ദിവസത്തെ ലീവിന്; വീടിന്റെ ഗ്രഹപ്രവേശന ചടങ്ങ് ഉടന്‍ നടത്തണമെന്നായിരുന്നു ആഗ്രഹം; കണ്ണീരിലാണ്ട് കുടുംബം
Jun 12, 2025 07:03 PM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com)  അഹമ്മദാബാദ് വിമാനപകടത്തില്‍ യാത്രചെയ്ത മുഴുവനാളുകളും മരിച്ചുവെന്ന ഹൃദയഭേദകമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. അപകടത്തില്‍ മരിച്ച മലയാളിയായ പത്തനംതിട്ട പുല്ലാട് സ്വദേശിനി വിമാനാപകടത്തിൽ മരിച്ച രഞ്ജിത ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്നു. കോഴഞ്ചേരി ആശുപത്രിയിലെ നേഴ്‌സ് ആണ്. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു രഞ്ജിത.

അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവര്‍ നാട്ടിലെത്തിയത്. ഇന്നലെയാണ് മൂന്നുദിവസത്തെ അവധിക്ക് ശേഷം മൂന്നാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളോടും കുടുംബത്തോടും യാത്രപറഞ്ഞ് രഞ്ജിത ഒമാനിലേക്ക് യാത്ര തിരിച്ചത്. വിട പറയല്‍ എന്നും നൊമ്പരമാണെങ്കിലും ഏറെ സ്വപ്‌നങ്ങളുമായാണ് രഞ്ജിത തിരിച്ചുപോയത്. വീടിന്റെ ഗ്രഹപ്രവേശ ചടങ്ങ് ഉടന്‍തന്നെ നടത്തണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹമെന്ന് ബന്ധുക്കള്‍ പറയുന്നു. ആ ആഗ്രഹം ബാക്കിവെച്ചാണ് ഒടുവിലത്തെ മടക്കം.

ആരോഗ്യ മന്ത്രാലയത്തില്‍ ഒമ്പത് വര്‍ഷം സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വര്‍ഷം മുമ്പാണ് യു.കെ.യിലേക്ക് ജോലി മാറി പോയത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെ നിന്നാണ് അഹമ്മദാബാദിലേക്ക് രഞ്ജിത എത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രഞ്ജിതയുടെ അമ്മ ക്യാന്‍സര്‍ രോഗിയാണ്.

Ahmedabad plane crash malayali passanger ranjitha dead upadte

Next TV

Related Stories
കടലിൽ ആളില്ലാതെ വള്ളം, പരിശോധനയിൽ കണ്ടെത്തിയത് ഫോണും ചെരുപ്പും; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

Jul 12, 2025 10:55 PM

കടലിൽ ആളില്ലാതെ വള്ളം, പരിശോധനയിൽ കണ്ടെത്തിയത് ഫോണും ചെരുപ്പും; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ കണ്ടെത്താനായില്ല....

Read More >>
സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

Jul 12, 2025 10:36 PM

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ...

Read More >>
ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

Jul 12, 2025 09:11 PM

ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരന്‍...

Read More >>
ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

Jul 12, 2025 07:51 PM

ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Read More >>
വന്ദേഭാരതിനെ മറിച്ചിടാനോ...?  കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

Jul 12, 2025 07:44 PM

വന്ദേഭാരതിനെ മറിച്ചിടാനോ...? കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ ...

Read More >>
കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

Jul 12, 2025 07:28 PM

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി...

Read More >>
Top Stories

Entertainment News

//Truevisionall