കോഴിക്കോട് കുറ്റ്യാടിയിലെ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ

കോഴിക്കോട് കുറ്റ്യാടിയിലെ രാസലഹരി ലൈംഗിക പീഡനകേസ്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ
Jun 12, 2025 08:55 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം കേസിൽ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ. കള്ളാട് കുനിയിൽ അജ്നാസിന്റെ ഭാര്യ മിസിരിയ (29) ആണ് അറസ്റ്റിലായത്.

രാസലഹരി നൽകി പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉൾപ്പെടെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പേരിൽ രണ്ട് പേർ നൽകിയ കേസിൽ പ്രധാന പ്രതിയായ അജ്‌നാസ് അജ്മീറിലേക്ക് മുങ്ങിയിരുന്നു.

തിരിച്ചുവരവെ മംഗലാപുരത്ത് വച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പോക്സോ കേസാണ് അജ്നാസിനെതിരെ എടുത്തിരുന്നത്.

കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവന്ന പ്രതി കേസിനുശേഷം അജ്മീരല്‍ ഉള്‍പ്പെടെ ഒളിച്ചുകഴിയുകയായിരുന്നു.

കേസിനു ശേഷം കഴിഞ്ഞ 24നാണ് പ്രതി കേരളത്തില്‍നിന്ന് മുങ്ങിയത്. പാലക്കാട്ടുനിന്നുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ അജ്മീരില്‍ കഴിയവെ പൊലീസ് പിന്തുടര്‍ന്നു. ലൊക്കേഷന്‍ പരിശോധിച്ച് അജ്മീരില്‍ പൊലീസ് എത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. തുടര്‍ന്ന് എല്ലാ റെയിൽ വേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നല്‍കി. ഇന്നലെ രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടൂ പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും കുട്ടി പറഞ്ഞു. ലഹരി നൽകിയ ശേഷം നിരവധി തവണ ഇയാൾ പീഡനത്തിരയാക്കിയെന്നും തന്റെ സുഹൃത്തുക്കൾ ഇരയാക്കപ്പെട്ടുവെന്നും കുട്ടി പരാതിയിൽ പറഞ്ഞിരുന്നു.

പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പുള്ള കുറ്റകൃത്യം കണക്കിലെടുത്ത് പോക്‌സൊ വകുപ്പാണ് ഈ കേസില്‍ ചുമത്തിയിരുന്നത്. ആദ്യപരാതിക്കു ശേഷം മറ്റൊരാള്‍കൂടി ചേക്കുവിനെതിരെ പരാതി നല്‍കിയിരുന്നു. ആ പരാതിയിലും പോക്‌സോ വകുപ്പാണ് ചുമത്തിയത്.

ആദ്യപരാതിക്കാരനെ പ്രതിക്ക് പരിചയപ്പെടുത്തി എന്നാരോപിക്കപ്പെടുന്ന വ്യക്തിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ് എടുത്തത്. കുറ്റ്യാടിയില്‍ ഏറെ ചര്‍ച്ചയായ കേസിലെ നിര്‍ണായക നീക്കമാണ് ചേക്കുവിന്റെ അറസ്‌റ്റോടെ സംഭവിച്ചത്. എംഡിഎംഎ കേസുകളില്‍ ഈയിടെ അറസ്റ്റ് വ്യാപകമാണെങ്കിലും ലൈംഗിക വ്യാപാരം, കുട്ടികളെ ഉപയോഗപ്പെടുത്തല്‍, കാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തശേഷം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തല്‍, കളവ് ഉള്‍പ്പെടെ പല കുറ്റകൃത്യങ്ങള്‍ ഒരുപോലെ ചേര്‍ന്നുവന്ന കേസാണ് ഇപ്പോഴത്തേത്.

ആ നിലയില്‍ ഈ കേസ് ഏറെ സാമൂഹിക ശ്രദ്ധ നേടിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പൊലീസ് കൂടുതല്‍ അറസ്റ്റുകളിലേക്ക് നീങ്ങുമെന്നാണ് സൂചന. കുറ്റ്യാടിയിലെ എംഡിഎംഎ വിതരണത്തിന്റെ പ്രധാന കണ്ണികള്‍ ഇപ്പോഴും കാണാമറയത്താണ്. അവരെക്കൂടി പുറത്തെത്തിക്കണം എന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.







sexual assault case Kuttiadi Kozhikode Wife main accused arrested

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ്  സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Jul 19, 2025 04:50 PM

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

Read More >>
മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

Jul 19, 2025 04:50 PM

മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി....

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

Jul 19, 2025 04:23 PM

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും...

Read More >>
സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

Jul 19, 2025 04:15 PM

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി...

Read More >>
ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ

Jul 19, 2025 02:43 PM

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ

ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ച് കടയിലെത്തി, പിന്നാലെ കടയുടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി മധ്യവയസ്‌കൻ...

Read More >>
വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

Jul 19, 2025 02:34 PM

വീണ്ടും നിപയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പതിനഞ്ച് വയസുകാരി ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തെ തുടർന്ന് പതിനഞ്ച് വയസുകാരി തൃശ്ശൂർ മെഡിക്കൽ കോളേജിൽ...

Read More >>
Top Stories










//Truevisionall