മേക്കപ്പ് സാധനങ്ങൾ മോശമായല്ലേ..! ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്നത് എങ്ങനെ തിരിച്ചറിയാം ?

മേക്കപ്പ് സാധനങ്ങൾ മോശമായല്ലേ..! ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്നത് എങ്ങനെ തിരിച്ചറിയാം ?
Jun 12, 2025 06:54 AM | By Athira V

( www.truevisionnews.com ) എത്ര പഴക്കമുണ്ടെങ്കിലും, ഉപയോഗശൂന്യമാണെങ്കിലും ചില വസ്തുക്കൾ നമുക്ക് പ്രിയപ്പെട്ടതായിക്കും. ചില മിഠായി കൂടുകൾ, ഒഴിഞ്ഞ കുപ്പികൾ അങ്ങനെ പലതും. ഇതിന്റെ കൂടെ ചില സ്ത്രീകൾക്ക് ഉപേക്ഷിക്കാൻ കഴിയാത്ത മറ്റൊരു സാധനമാണ് ചില മേക്കപ്പ് പീസുകൾ. വൈകാരികമായ എന്തെങ്കിലും അടുപ്പമുള്ള സാധനങ്ങളായിരിക്കും ആളുകൾ ഇത്തരത്തിൽ സൂക്ഷിക്കുക.

ചിലര്‍ ഇത്തരത്തിൽ ഇഷ്ടപ്പെട്ട മേക്കപ്പ് സാധനങ്ങൾ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ശേഷവും ഉപയോഗിക്കുന്നതായി ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ചില ഫേസ് ക്രീമുകൾ ഡേറ്റ് കഴിഞ്ഞാലും ദേഹത്തോ കയ്യിലോ പുരട്ടിയാൽ കുഴപ്പമില്ല എന്ന ധാരണയിലാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്.

എന്നാല്‍ ഇത് ഗുരുതരമായ പ്രശ്നങ്ങളാണ് ഇത് വിളിച്ചുവരുത്തുക. എന്നാല്‍ ചില മേക്കപ്പ് സാധനങ്ങള്‍ എക്സ്പെയറി ഡേറ്റ് കഴിയുന്നതിന് മുമ്പ് തന്നെ മോശമാവാന്‍ സാധ്യതയുണ്ട്.

എല്ലാ ഉൽപ്പന്നങ്ങൾക്കും കാലാവധി നിശ്ചയിക്കുന്നത് അവയിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. കാലാവധി കഴിഞ്ഞ ക്രീമുകളിലെ ബാക്ടീരിയകൾ പ്രവർത്തിച്ച് അതിനെ ഉപയോഗ ശൂന്യമാക്കാൻ സാധ്യതയുണ്ട്. ഇത്തരം കേടായ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെ ചെറിയ സുഷിരങ്ങൾ അടയുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഇത് മുഖക്കുരു, ചുവന്ന തടിപ്പ്, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടാൻ കാരണമാകും.

ഏത് മേക്കപ്പ് ഉൽപ്പന്നം ഉപയോഗിക്കുന്നതിന് മുൻപും അതിന്റെ കാലാവധി പരിശോധിക്കേണ്ടതുണ്ട്. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങള്‍ എന്ത് വന്നാലും ഉപയോഗിക്കാതിരിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനെ തന്നെ ബാധിച്ചേക്കും. കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ ചില മേക്കപ്പ് സാധനങ്ങള്‍ മോശമാവാറുണ്ട് , ഇത്തരം മേക്കപ്പുകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.

മോശമായ മേക്കപ്പ് എങ്ങനെ കണ്ടെത്താം

ചില സാധനങ്ങൾ കാലാവധി തീരും മുന്നേ പലവിധ കാരണങ്ങൾക്കൊണ്ട് ഉപയോഗ ശൂന്യമാകാറുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ഒരു പുതിയ കുപ്പി ലിക്വിഡ് ഒരു നിറത്തിൽ വെള്ളവും, അടി ഭാഗത്തായി മറ്റൊരു നിറത്തിൽ ഫൗണ്ടേഷനും ഉണ്ടാകാറുള്ളത് ശ്രദ്ധിച്ചിട്ടില്ലെ. ഇത് ആ ലിക്വിഡ് കേടായി എന്ന് സൂചിപ്പിക്കുന്ന സിഗ്നലാണ്. കാലാവസ്ഥയുടെയും അത് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ താപനിലയും ഇതിന് കാരണമാകാറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ആളുകൾ രണ്ട് പാളികളായിരിക്കുന്ന ദ്രാവകത്തെ കലക്കി ഒന്നാക്കി ഉപയോഗിക്കാറുണ്ട്. എന്നാൽ കുപ്പിയിലേക്ക് ഒന്ന് കാര്യമായി ശ്രദ്ധിച്ചാൽ അതിന്റെ ടെക്‌സ്ചർ, മണം എന്നിവയിൽ മാറ്റം വന്നതായി കാണാൻ കഴിയും. ഇത് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന് കേടുപാട് സംഭവിക്കാനുള്ള സാധ്യതയുണ്ട്.

ലിപ്സ്റ്റിക്, മസ്‌കാര

ലിപ്സ്റ്റികുകൾ കേടാവുന്നത് അതിന്റെ മണത്തിൽ നിന്നും നമുക്ക് തിരിച്ചറിയാൻ സാധിക്കും. ക്രയോണിന്റെ മണം എപ്പോൾ ലിപ്സ്റ്റികിന് വരുന്നോ പിന്നീട് അത് ഉപയോഗിക്കാൻ നല്ലതല്ല. മസ്‌കാര കേടാവുന്നത് വരെ കാത്ത് നിൽക്കേണ്ടതില്ലെന്ന് വിദഗ്ധർ പറയുന്നു. മൂന്ന് മുതൽ ആറ് മാസം വരെ മാത്രമാണ് ഒരു ട്യൂബ് മസ്‌കാര ഉപയോഗിക്കാവുന്ന പരമാവധി കാലാവധി. ഇത്തരം സാധനങ്ങൾ പണത്തിന്റെ ലാഭം നോക്കി ഉപയോഗിക്കുന്നത് കണ്ണിന്റെയും, ലിപ്സ്റ്റിക് വയറിലെത്തുന്നതോടെ ആമാശയത്തിന്റെയും ആരോഗ്യത്തെ ബാധിക്കുന്നു.

പൗഡറുകൾ

പൗഡറുകളിൽ വെള്ളമോ, എണ്ണയോ അടങ്ങിയിട്ടില്ലാത്തതിനാൽ അവ കുറച്ച് അധികം കാലത്തേക്ക് നീണ്ട് നിൽക്കുന്നു. പൗഡർ ടിന്നുകൾ ഉപയോഗിച്ച ശേഷം കൃത്യമായി മൂടിവെക്കാൻ ശ്രദ്ധിക്കുക, കൂടാതെ അൽപ്പം വരണ്ട സ്ഥലങ്ങളിൽ സൂക്ഷിക്കാനും ശ്രമിക്കുക.


how to identify makeup products bad before expirydate

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall