ആകാശദുരന്തത്തിൻ്റെ ഞെട്ടലിൽ കേരളവും; മരിച്ചവരിൽ മലയാളി നഴ്‌സും, രഞ്ജിത നാട്ടിൽ നിന്ന് മടങ്ങിയത് ഇന്നലെ

ആകാശദുരന്തത്തിൻ്റെ ഞെട്ടലിൽ കേരളവും; മരിച്ചവരിൽ മലയാളി നഴ്‌സും, രഞ്ജിത നാട്ടിൽ നിന്ന് മടങ്ങിയത് ഇന്നലെ
Jun 12, 2025 05:04 PM | By VIPIN P V

അഹമ്മദാബാദ്: (www.truevisionnews.com) രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരിൽ മലയാളി നഴ്‌സും . പത്തനംതിട്ട സ്വദേശി രഞ്ജിതയാണ് മരിച്ചത്.  ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്. ഇവർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവർത്തകൻ അനീഷ് സ്ഥിരീകരിച്ചത്. എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. അമ്പതിലധികം യു കെ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.

ഇന്നലെ തിരുവല്ലയിൽ നിന്ന് രഞ്ജിത ചെന്നൈയ്ക്ക് ട്രെയിനിൽ പോയി. അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ പോയി. അവിടെ നിന്ന് അപകടത്തിൽപെട്ട വിമാനത്തിൽ ലണ്ടനിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. പാസഞ്ചർ ലിസ്റ്റിൽ രഞ്ജിതയുണ്ടായിരുന്നു. രഞ്ജിത ലണ്ടനിലാണ് ജോലി ചെയ്യുന്നത്. നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എത്തിയത്.

ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നൽകി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്ന് തിരുവല്ലയിലെ പൊതുപ്രവർത്തകനായ അനീഷ് വ്യക്തമാക്കി. അപകടത്തിൽപെട്ടു എന്ന വിവരമാണ് ലഭിച്ചത്. അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. കൊച്ചുകുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഇവർ അപകട വിവരമറിഞ്ഞ് ആശങ്കയിലാണ്. ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് എത്തി. നിർമാണത്തിലിരിക്കുന്ന വീടാണ് ഇവരുടേത്. സർക്കാർ ഇടപെട്ട് എത്രയും വേഗം രഞ്ജിതയുടെ കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് 1.39 ന് പുറന്നുയര്‍ന്ന വിമാനം അ‍ഞ്ച് മിനിറ്റിനകം തകര്‍ന്ന് വീഴുകയായിരുന്നു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്.  വിമാനം ജനവാസ മേഖലയിൽ തകർന്നു വീണതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചേക്കും. അപകടത്തില്‍ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Kerala shock over air disaster Malayali nurse among those killed plane crash Ranjitha returned from home yesterday

Next TV

Related Stories
അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ

Jul 12, 2025 10:20 PM

അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ

ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍...

Read More >>
ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

Jul 12, 2025 06:36 PM

ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു...

Read More >>
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 04:21 PM

മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച, കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്...

Read More >>
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
Top Stories

Entertainment News

//Truevisionall