'വാക്കുകള്‍ക്ക് അതീതം'; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

'വാക്കുകള്‍ക്ക് അതീതം';  അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
Jun 12, 2025 05:29 PM | By Susmitha Surendran

(truevisionnews.com) അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വാക്കുകള്‍ക്ക് അതീതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായു ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

ദുരന്തത്തില്‍ രാഷ്ട്രപതിയും അനുശോചിച്ചു. മനസ് ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പമെന്നും കുറിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റും അനുശോചിച്ചു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിക്കുമെന്നും വിവരമുണ്ട്.

അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണില്‍ സംസാരിച്ചു. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തി. കേന്ദ്രവും എല്ലാ സഹായവും വാദ്ദാനം ചെയ്തിട്ടുണ്ട്.

അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. കുട്ടികള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ആണ് അപകടം. മെഡിക്കല്‍ കോളേജിലെ നിരവധി വിദ്യാര്‍ഥികക്ക് പരുക്കേറ്റു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഹോസ്റ്റലിന് ഉള്ളിലാണ്. അപകടത്തിന് പിന്നാലെ ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് ചില കുട്ടികള്‍ താഴേക്ക് ചാടി രക്ഷപ്പെട്ടുവെന്നും വിവരമുണ്ട്.

Prime Minister Narendra Modi expresses shock over Ahmedabad plane crash

Next TV

Related Stories
5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

Jul 13, 2025 03:29 PM

5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

യുപിയിൽ 5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള യോഗി സർക്കാരിന്‍റെ നീക്കത്തിനെതിരെ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്. എഫ്.ഐയുടെ പ്രതിഷേധ മാർച്ച്...

Read More >>
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

Jul 13, 2025 01:53 PM

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര...

Read More >>
100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ; തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം, അന്വേഷണം

Jul 13, 2025 12:45 PM

100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ; തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം, അന്വേഷണം

തിരുവള്ളൂർ ട്രെയിൻ തീപിടിത്തം അട്ടിമറിയെന്ന് സംശയം,അപകടം നടന്നതിന് 100 മീറ്റർ അകലെ ട്രാക്കിൽ...

Read More >>
ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം; റെയിൽവെ ഗതാഗതം താറുമാറായി,

Jul 13, 2025 08:48 AM

ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം; റെയിൽവെ ഗതാഗതം താറുമാറായി,

തമിഴ്നാട് തിരൂവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപ്പിടിച്ചു. ചെന്നൈയിൽനിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപ്പിടിച്ചത്....

Read More >>
Top Stories

//Truevisionall