നാദാപുരം : ( www.truevisionnews.com) കൊൽക്കത്തയിൽ ഡോ . മൗമിതയെ നിഷ്ഠൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ആസ്പദമാക്കി പ്രൊവിഡൻസ് കോളേജിന് വേണ്ടി അനീഷ് രവി സംവിധാനം ചെയ്ത മൂകാഭിനയം ബി സോൺ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

"മാനാഭിമാനങ്ങളുടെ ഉടയാടകൾ കീറിയെറിയപ്പെട്ട് അപമാനത്തിന്റെ പെരുവഴിയിലൂടെ കണ്ണീർമറയിൽ പെൺമക്കൾ നടന്നു നീങ്ങിയപ്പോൾ ലോകത്തിനു മുമ്പിൽ നഗ്നരാക്കപ്പെട്ടത് ഒരു രാജ്യമാണ്....."
നമ്മൾ വാഴ്ത്തി പാടുന്ന നമ്മുടെ രാജ്യത്തെ സംഭവങ്ങളെ ഓർത്തു ലജ്ജതോന്നുന്ന ജനതയ്ക്ക് വേണ്ടി പ്രതിരോധത്തിന്റെ ശബ്ദമാകണം . ഓരോ കലോത്സവളെന്നും ഓർമപ്പെടുത്തലുകളായിരുന്നു.
പ്രെവിഡൻസ് കോളേജിന്റെ ആവിഷ്കാരം. ആംഗിക - ശാരീരിക അഭിനയത്തിലൂടെ സദസ്സിനെ വിസ്മയിപ്പിച്ചത് .
പാർവ്വതി അനിരുദ്ധൻ, കാ ദാംബരി നാഥ് എം വി , അതിഥി വി , പൂജ ബൈജിത്ത് യു ടി , അനഘ ലതീഷ് , ശ്രദ്ധ റോസ് ബാബു എന്നിവരടങ്ങിയ ടീം ആണ് ഒന്നാം നേടിയത്.
#Daughters #Providence #voice #resistance #First #Mute #Acting
