നാദാപുരം : ( www.truevisionnews.com) കലോത്സവ ജനപ്രിയ മത്സരമായ ഒപ്പന മൽസരം കാണാൻ പ്രധാന വേദിയിൽ വൻ ആൾക്കൂട്ടം.

പ്രവാചകന്റെയും ഖദീജ ബീവിയുടെ വിവാഹത്തെ ഓർമ്മിപ്പിക്കുന്ന ഇശലിൻ്റെ താളങ്ങൾക്കൊപ്പം മൈലാഞ്ചിയിട്ട മൊഞ്ചത്തിമ്മാർ കുപ്പിവള കിലുക്കി ചുവടുകൾ വെച്ചു.
സമാപന ദിവസം രാത്രി 10.30 ന് ശേഷവും പ്രധാന വേദിയിൽ ഒപ്പന മത്സരം തുടരുകയാണ്. കൊട്ടും പാട്ടും പുഞ്ചിരിയുമായി വേദിയിൽ എത്തിയതോടെ കലാസ്നേഹികൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.
മണവാട്ടിയും തോഴിമാരും വേദിയിൽ നിറഞ്ഞ് നിന്നു. വിവിധ കോളേജുകളിൽ നിന്നായി 24 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
#competition #with #full #heart #Opana #rhythm #seeking #place #heart #Nadapuram
