കുളത്തൂപ്പുഴ(കൊല്ലം): (truevisionnews.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ആറ്റരികത്ത് പുത്തന്‍വീട്ടില്‍ സനോജ് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.

ഒരുവര്‍ഷം മുന്‍പ് സനോജില്‍നിന്നു പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസി സംരക്ഷണയില്‍ പാര്‍പ്പിച്ചിരുന്നു. അവിടെനിന്നു കടത്തിക്കൊണ്ടു വന്നാണ്, ജയില്‍വാസം കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
ഇതോടെ കുളത്തൂപ്പുഴ പോലീസിനു വിവരങ്ങള്‍ കൈമാറി. പീഡനത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒരുമാസത്തിനുശേഷം ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍നിന്നാണ് കുളത്തൂപ്പുഴ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
മുന്‍പും സമാനമായ കേസില്‍ പ്രതിയായിട്ടുള്ള ആളാണ് സനോജെന്ന് കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
girl under CWC protection was trafficked raped again and made pregnant Youth arrested
