കോഴിക്കോട്: (truevisionnews.com) കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾ എന്ന് സംശയിക്കുന്നവരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട പൊലീസ്. ഷബീർ, ജാഫർ, നിയാസ്, എന്നിവരുടെ ചിത്രങ്ങൾ ആണ് പുറത്തു വിട്ടത്.

KL-10-BA-9794 എന്ന വെളുത്ത മാരുതി സ്വിഫ്റ്റ് കാറിനെക്കുറിച്ചും KL-20-Q-8164 എന്ന സ്കൂട്ടറിനെ കുറിച്ചും വിവരം ലഭിക്കുന്നവർ കൊടുവള്ളി പൊലീസിനെ അറിയിക്കാൻ നിർദേശം.
അനൂസ് റോഷനെ ഏഴ് അംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ രണ്ടു പേരും കാറിൽ അഞ്ചു പേരുമാണ് എത്തിയത്. ആദ്യം ബൈക്കിൽ ഉള്ളവരാണ് വീട്ടിൽ എത്തിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. ഇവരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Youth kidnapping case Police release names and photos of suspects case
