കൃത്രിമമായി തലമുടി പിടിപ്പിക്കൽ ചികിത്സ; അണുബാധ ഉണ്ടായ സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു

കൃത്രിമമായി തലമുടി പിടിപ്പിക്കൽ ചികിത്സ; അണുബാധ ഉണ്ടായ സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
May 21, 2025 09:38 AM | By Anjali M T

കൊച്ചി:(truevisionnews.com)തലമുടി പിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു. പനമ്പിള്ളി നഗർ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. ഡോ. ശരത് കുമാർ, ജീവനക്കാരൻ ഗോകുൽ, കണ്ടാലറിയാവുന്ന ഒരു സ്ത്രീ എന്നിവർക്കെതിരെയാണ് നടപടി. വൈപ്പിൻ സ്വദേശിയായ സനിൽ എന്നയാൾക്കാണ് ദുരനുഭവം ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ടാണ് സനിൽ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലേക്കെത്തുന്നത്. തുടർന്ന് മുടി വെച്ചുപിടിപ്പിച്ചു.

എന്നാൽ പിന്നീട് അസഹനീയമായ തലവേദന അനുഭവപ്പെടുകയും കൂടുതൽ പരിശോധനകളിൽ മുടി പിടിപ്പിച്ച ഭാഗത്ത് മാംസം തിന്നുതീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. തലയുടെ മുകൾ ഭാഗത്തെ തൊലി നഷ്ടമാകുകയും തലയോട്ടി പുറത്തുകാണാൻ തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും തുടയിൽ നിന്നെടുത്ത തൊലി തലയിൽ വെച്ചുപിടിപ്പിക്കുകയുമായിരുന്നു.

അര ലക്ഷത്തോളം രൂപയാണ് മുടി വെച്ചുപിടിപ്പിക്കുന്നതിനായി സനിൽ ചെലവാക്കിയത്. പിന്നീടുള്ള ചികിത്സയ്ക്കും വലിയ തുക ചെലവാക്കേണ്ടിവന്നു. തലയിലെ പഴുപ്പ് നീക്കം ചെയ്യാൻ സനിലിന്റെ ദേഹത്ത് ഒരു യന്ത്രസംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. എവിടെ പോയാലും അത് ഉണ്ടാകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതുകൊണ്ടുതന്നെ നിത്യജീവിതത്തിൽ ഏറെ ബുദ്ധിട്ടുകൾ അനുഭവിക്കുകയാണ് സനിൽ.


Kochi infection occurred hair transplant treatment police registerd case

Next TV

Related Stories
മോ​ച​ന​ദ്ര​വ്യമായി ആ​വ​ശ്യ​പ്പെ​ട്ടത് അ​ഞ്ചു​ല​ക്ഷം; കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​യ യുവാവിനെ തട്ടിക്കൊണ്ടുപോയകേസ്, രണ്ടുപേർ പിടിയിൽ

Jun 16, 2025 02:09 PM

മോ​ച​ന​ദ്ര​വ്യമായി ആ​വ​ശ്യ​പ്പെ​ട്ടത് അ​ഞ്ചു​ല​ക്ഷം; കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​യ യുവാവിനെ തട്ടിക്കൊണ്ടുപോയകേസ്, രണ്ടുപേർ പിടിയിൽ

കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​യ 22കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ രണ്ടുപേർ...

Read More >>
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ‌കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Jun 16, 2025 08:52 AM

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ‌കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഹോസ്റ്റലിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായെന്ന്...

Read More >>
Top Stories