കോഴിക്കോട്: (truevisionnews.com) സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാര്‍ 90,000 കോടിയുടെ വികസനം കൊണ്ടുവന്നതിനാല്‍ കേരളം അര്‍ധവികസിതരാജ്യങ്ങള്‍ക്ക് സമാനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അഞ്ചുവര്‍ഷംകൊണ്ട് ശ്രദ്ധേയമായ മാറ്റമെന്ന ദൗത്യമാണ് പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തത്. നവകേരളം വിജ്ഞാനസമൂഹമായി മാറും.

പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് ഉറപ്പാണ്. പിണറായി അല്ലെങ്കില്‍ പിന്നെ ആര് എന്നാണ് ജനം ചോദിക്കുന്നത്. സ്ഥാനമൊഴിഞ്ഞതിന്റെ നാലാംദിവസം കെ. സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയാവുന്നത് ആരാണെന്ന് പറയാനാവില്ല എന്നാണ്. ഇതിനെതിരേ ചില മാധ്യമശൃംഖലകള്‍ വ്യാജപ്രചാരണം നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനം യുഡിഎഫ് കരിദിനമായോ വെള്ളദിനമായോ ആചരിച്ചോട്ടെ. എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യും, ഗോവിന്ദന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പരാതിക്കാരിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി അപമാനിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം വ്യക്തമായ ഉത്തരം നല്‍കാതെ പാര്‍ട്ടി സെക്രട്ടറി ഒഴിഞ്ഞുമാറി. തുടരെ ചോദ്യങ്ങളുണ്ടായപ്പോള്‍, ആരു തെറ്റുചെയ്താലും സര്‍ക്കാരും പാര്‍ട്ടിയും സംരക്ഷിക്കില്ല, കുറ്റക്കാര്‍ക്കെതിരേ നടപടിയടുക്കും എന്നായിരുന്നു മറുപടി.
LDF government brought development worth Rs 90,000 crore
