നാദാപുരം : ( www.truevisionnews.com) കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൻ്റെ പേരും പെരുമയും ഹിന്ദി ഹൃദയ ഭൂമിയിലേക്ക് .

ലക്നൗ സ്വദേശിയും അടിവാരം കൈതപ്പൊയിൽ ലോ കോളേജിലെ അവസാന വർഷ ബിബിഎ എൽ എൽ ബി വിദ്യാർത്ഥിയായ ദസ്തക്കീർ ആലം ഉറദു രചനാ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി.
ഉറുദു പ്രസംഗത്തിലും കവിതാ രചനയിലും ഒന്നാം സ്ഥാനവും കഥ രചനയിൽ രണ്ടാം സ്ഥാനവും നേടി. യു പി സ്വദേശിയായ ദസ്ത ക്കീർ പ്ലസ് ടു മുതൽ കേരളത്തിലെ മർക്സ് സ്ഥാപനങ്ങളിൽ പഠിച്ച് വരികയാണ്.
തമിഴ് നാട് , യു പി , രാജസ്ഥാൻ, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ അന്തേവാസികൾ താമസിക്കുന്നുണ്ട്.
69 വിദ്യാർത്ഥികൾ തിരുവാതിര, ഒപ്പന, നാടൻപ്പാട്ട് തുടങ്ങി വിവിധ മത്സരങ്ങളിൽ പങ്കെടുത്തത് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. 15 പോയിൻ്റ് നേടി മർക്സ് ലോ കോളേജ് 11 ാം സ്ഥാനത്താണ്.
#DastakirAlam #shining #star #Marks #Law #College
