കല്യാണിയുടെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തത്; ആദ്യം പെരിയാറില്‍ തള്ളാൻ ലക്ഷ്യമിട്ടു, ഓട്ടോ ഡ്രൈവര്‍മാരെ കണ്ടപ്പോള്‍ പിന്‍വാങ്ങി

കല്യാണിയുടെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തത്; ആദ്യം പെരിയാറില്‍ തള്ളാൻ  ലക്ഷ്യമിട്ടു, ഓട്ടോ ഡ്രൈവര്‍മാരെ കണ്ടപ്പോള്‍ പിന്‍വാങ്ങി
May 21, 2025 10:22 AM | By Anjali M T

ചെങ്ങമനാട്: മൂന്നര വയസ്സുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞുകൊന്നത് സന്ധ്യ കൃത്യമായി ആസൂത്രണം ചെയ്തതെന്ന് പോലീസ്. മകളെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ് സന്ധ്യ അങ്കണവാടിയിലേക്ക് പോകുന്നതെന്നും ആദ്യം പെരിയാറില്‍ തള്ളാനാണ് ലക്ഷ്യമിട്ടതെന്നും പോലീസ് പറയുന്നു. എന്നാല്‍, ഇവിടെ ഓട്ടോ ഡ്രൈവര്‍മാരെ കണ്ടപ്പോള്‍ പിന്‍വാങ്ങുകയായിരുന്നു.

മകളെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടുകൂടിത്തന്നെയാണ് സന്ധ്യ അങ്കണവാടിയിലേക്ക് ചെല്ലുന്നത്. ഈ സമയം കുഞ്ഞ് ഭക്ഷണം കഴിക്കുകയായിരുന്നു. കഴിച്ചുതീരുന്നതുവരെ അങ്കണവാടിയില്‍ കാത്തുനിന്നു. ശേഷം കുഞ്ഞുമായി പോകുകയായിരുന്നു. സാധാരണ ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് പോകാറ്. അങ്കണവാടിയില്‍നിന്ന് ഒരു കിലോമീറ്ററില്‍ താഴെ മാത്രമേ ഇവിടേക്കുള്ളൂ. എന്നാല്‍, അവര്‍ അന്ന് നേരേ പോയത് തൊട്ടടുത്ത ബസ് സ്‌റ്റോപ്പിലേക്കാണ്. അവിടെ നിന്ന് തിരുവാങ്കുളത്തേക്ക് ബസ് കയറി.

തിരുവാങ്കുളത്ത് ബസ് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ആദ്യം ലഭിച്ചത്. പിന്നീടാണ് ആലുവ ഭാഗത്തേക്ക് പോകുന്നത്. ആലുവ മണപ്പുറം ഭാഗത്തെത്തി കുഞ്ഞുമായി കുറേയേറെ നേരം നിന്നു. ഇവിടെ അമ്മയും കുഞ്ഞുംകൂടി നില്‍ക്കുന്നത് കണ്ട സമീപത്തെ ഓട്ടോക്കാരില്‍ ഒരാള്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇയാള്‍ പറഞ്ഞതനുസരിച്ച് മറ്റൊരു ഓട്ടോക്കാരനാണ് സന്ധ്യയുടെ അടുത്തെത്തി കാര്യങ്ങള്‍ ചോദിക്കുന്നത്. തന്റെ വീട് ആലുവയാണെന്നും കാഴ്ചകാണാന്‍ വന്നതാണെന്നും പറഞ്ഞ് ഇവര്‍ അവിടെ നിന്നും മുങ്ങി. അവിടെ ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ടാകാം കുഞ്ഞിനെ അവിടെ ഉപേക്ഷിക്കാതിരുന്നത്. തുടര്‍ന്നാണ് മൂഴിക്കുളം പാലത്തിലെ വിജനമായ സ്ഥലത്തെത്തി കുഞ്ഞിനെ പുഴയിലേക്ക് എറിയുന്നത്. തുടര്‍ന്ന് സന്ധ്യ സ്വന്തം വീട്ടിലേക്ക് യാതൊരു കൂസലുമില്ലാതെ പോകുകയായിരുന്നു.

കുഞ്ഞും അമ്മയും ആലുവയില്‍നിന്ന് മാളയ്ക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്തത് ബസ് കണ്ടക്ടര്‍ ജിഷ്ണു ബാബു സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്ക് പറവൂര്‍ കവലയില്‍നിന്നാണ് ഈ സ്ത്രീ കുട്ടിയുമായി ബസില്‍ കയറിയത്. ബസില്‍ നല്ല തിരക്കായിരുന്നു. കുട്ടിയുമായി കയറിയതുകൊണ്ട് ഫുട്‌ബോര്‍ഡിനു തൊട്ടടുത്തുള്ള സീറ്റിലിരുന്ന മറ്റൊരാളെ എഴുന്നേല്‍പ്പിച്ചാണ് ഇവര്‍ക്ക് സീറ്റ് നല്‍കിയത്. മൂഴിക്കുളത്തേക്കാണ് ടിക്കറ്റ് എടുത്തത്. പിന്നീട് ബസില്‍ നല്ല തിരക്കായിരുന്നു. യാതൊരു ഭാവവ്യത്യാസവും ഇവര്‍ യാത്രയ്ക്കിടയില്‍ പ്രകടിപ്പിച്ചതായി കണ്ടില്ല. മൂഴിക്കുളത്ത് ഇവര്‍ ബസിറങ്ങി പോവുകയും ചെയ്തു.


സംഭവത്തില്‍ സന്ധ്യയ്‌ക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തിങ്കളാഴ്ച രാത്രി മുതല്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അമ്മ സന്ധ്യയെ ചൊവ്വാഴ്ച വിശദമായ ചോദ്യം ചെയ്യലിനുശേഷം ഉച്ചയ്ക്ക് രണ്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.


Kalyani's murder was meticulously planned

Next TV

Related Stories
കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; അച്ഛനും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയിൽ

Jul 23, 2025 10:47 AM

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; അച്ഛനും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയിൽ

വടക്കൻ കർണാടകയിലെ റായ്ച്ചൂരിൽ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും...

Read More >>
തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

Jul 23, 2025 07:46 AM

തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി ...

Read More >>
തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Jul 22, 2025 10:08 PM

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍...

Read More >>
ഹൃദയം മുറിഞ്ഞു...! പ്രാർത്ഥനകൾ വിഫലമായി, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2025 05:44 PM

ഹൃദയം മുറിഞ്ഞു...! പ്രാർത്ഥനകൾ വിഫലമായി, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം...

Read More >>
Top Stories










//Truevisionall