നാദാപുരം : ( www.truevisionnews.com) കോഴിക്കോടിൻ്റെ പ്രിയ പാട്ടുകാരൻ ബാബുരാജിൻ്റെ പാട്ടു പാടി എം കെ മുനീർ എം എൽ എ .

പാട്ടു പാടി ഡാബ്കെ ഡയാലി കോഴിക്കോട് ബി സോൺ കലോത്സവത്തിൻ്റെ സമാപനം ഗായകനും സഹൃദനുമായ എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു.
കലോത്സവത്തിന് വേദി ഒരുക്കിയ നാഷണൽ കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ വയലോളി അബ്ദുള്ള പാട്ട് പാടി ചടങ്ങിനെ ധന്യമാക്കി.
കോഴിക്കോടിനെ ധന്യമാക്കിയ കലാകാരൻമാർ ഏറെയുണ്ട്. എസ് കെ പൊറ്റക്കാട്, തിക്കോടിയൻ, എം ടി വാസുദേവൻ നായർ, മാപ്പിളപ്പാട് ഗായകൻ ഭാസ്ക്കരൻ മാസ്റ്റർ ഇവരെല്ലാം കലാരംഗത്ത് നിരവധി സംഭാവനകൾ നൽകിയവരാണ്.
റാപ്പ് സംഗീതത്തിൻ്റെ കാലത്തും പുതിയ തലമുറ ബാബുരാജിൻ്റെ സംഗീതം ഇഷ്ടപെടുന്നു. സ്വാഹിബ് മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു . സമാപന സമ്മേളനത്തിന് ശേഷം പ്രധാന വേദിയിൽ ഒപ്പന മൽസരം തുടരുകയാണ്.
സി.കെ സുബൈർ, മധു , അബ്ദുള്ള വയലോളി, വിവി മുഹമ്മദലി, നസീമ കൊട്ടാരത്തിൽ, പ്രൊഫ. എം പി യുസുഫ്, ടി.ടി.കെ അമ്മദ് ഹാജി, ടി.കെ ഖാദർ ഹാജി, എം പി ഷാജഹാൻ, അഫ്നാസ് ചോറോട്, വിപി ദുൽഖിഫിൽ, വിടി സൂരജ്, മുഹമ്മദ് പേരോട്, ഷാഫി എടച്ചേരി, ഷാനിബ് ചെമ്പോട്, അനസ് വാണിമേൽ, കാസിം പികെ, അജ്മൽ കൂനഞ്ചേരി, നിയാസ് കാക്കാട്, മുഹ്സിൻ വളപ്പിൽ, റാസിഖ് ചങ്ങരംകുളം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
#MKMunir #sang #song #DabkeDiali #conclusion
