നാദാപുരം: ( www.truevisionnews.com) അഞ്ച് നാൾ നീണ്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ തിരശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സെന്റ് ജോസഫ് കോളേജ് പോയിന്റ് നിലയിൽ ഒന്നാമത്.

ബി സോൺ കലോത്സവത്തിലെ പരമ്പരാഗത ചിര വൈരികൾ ആയ ദേവഗിരിയും ഫാറൂഖ് കോളേജും തമ്മിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്.
260 പോയിന്റുമായാണ് സെന്റ് ജോസഫ് ദേവഗിരി മുന്നേറുന്നത്. 235 പോയിന്റോടെ വീറോടെ വാശിയോടെ ഫാറൂഖ് കോളേജ് രണ്ടാം സ്ഥാനത്ത് നിന്ന് മുന്നിലെത്താൻ ശക്തമായ പോരാട്ടം തുടരുന്നത്.
102 പോയന്റുമായി സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മൂന്നാം സ്ഥാനത്തും തുടരുന്നു. ഏറെ ജനപ്രീതിയുള്ള ഒപ്പന മത്സരം വേദി ഒന്നിൽ തുടർന്നു കൊണ്ടിരിക്കുകയാണ്.
സമാപന സമ്മേളന ഉത്ഘാടനം സംഘാടക സമിതി വർക്കിങ് കൺവീനർ സാഹിബ് മുഹമ്മദ് അധ്യക്ഷ വഹിച്ച ചടങ്ങിൽ കോഴിക്കോട് എം എൽ എ എം കെ മുനീർ നിർവഹിച്ചു.
ജാഫർ തുണ്ടിയിൽ സ്വാഗതവും പികെ അർഷാദ് നന്ദിയും പറഞ്ഞു. വേദികളിൽ ഒപ്പന മത്സരം രാത്രി വൈകിയും തുടരുകയാണ്.
#Devagiri #art #crown #just #hours #left #curtain #fall #signature #competition #continues #venue
